ആയിരങ്ങള്‍ മരിച്ചുവീണു, നിരവധി പേര്‍ അടിസ്ഥാനപരമായ ആരോഗ്യസംരക്ഷണത്തിനും ജീവന്‍ നിലനിര്‍ത്തുന്നതിനുള്ള മരുന്നുകള്‍ക്കും ഓക്‌സിജനും വാക്‌സിനുകള്‍ക്കും വേണ്ടി പരക്കം പായുന്നു, ജനങ്ങള്‍ ജീവനു വേണ്ടി ആശുപത്രികളിലും റോഡിലും വാഹനങ്ങളിലും പിടയുന്ന ഹൃദയഭേദകമായ കാഴ്ചയാണ് കാണുന്നത്; മോദി സര്‍കാരിനെ വിമര്‍ശിച്ച് സോണിയ ഗാന്ധി

 


ന്യൂഡെല്‍ഹി: (www.kvartha.com 07.05.2021) 'ഇന്ത്യ അതിഭീകരമായ ഒരു ആരോഗ്യ പ്രതിസന്ധിയിലാണ്. ആയിരങ്ങള്‍ മരിച്ചുവീണു, നിരവധി പേര്‍ അടിസ്ഥാനപരമായ ആരോഗ്യസംരക്ഷണത്തിനും ജീവന്‍ നിലനിര്‍ത്തുന്നതിനുള്ള മരുന്നുകള്‍ക്കും ഓക്‌സിജനും വാക്‌സിനുകള്‍ക്കും വേണ്ടി പരക്കം പായുന്നു, ജനങ്ങള്‍ ജീവനു വേണ്ടി ആശുപത്രികളിലും റോഡിലും വാഹനങ്ങളിലും പിടയുന്ന ഹൃദയഭേദകമായ കാഴ്ചയാണ് കാണുന്നത്. രാജ്യത്ത് കോവിഡ് മഹാമാരി അതിശക്തമായി പിടിമുറുക്കുന്ന സാഹചര്യത്തില്‍ മോദി സര്‍കാരിനെ വിമര്‍ശിച്ച് സോണിയ ഗാന്ധി.

ജനങ്ങള്‍ കണ്‍മുന്നില്‍ പിടയുന്നത് കണ്ടിട്ട് എന്താണ് മോദി സര്‍കാര്‍ ചെയ്യുന്നത്? കഷ്ടപ്പാടും വേദനയും കുറയ്ക്കുന്നതിനു പകരം, ജനങ്ങളോടുള്ള അടിസ്ഥാന ഉത്തരവാദിത്തങ്ങളും കടമകളും നിറവേറ്റുന്നതില്‍നിന്ന് ഒഴിഞ്ഞുമാറി നില്‍ക്കുന്നു. ഇന്ത്യയുടെ സംവിധാനങ്ങളല്ല മറിച്ച് മോദി സര്‍കാരാണ് പരാജയപ്പെട്ടതെന്ന് സോണിയ ഗാന്ധി വിമര്‍ശിച്ചു. കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ.

ഇന്ത്യയ്ക്ക് ആവശ്യത്തിന് വിഭവങ്ങളും അതിന്റെ ശക്തിയുമുണ്ട്. ഈ സംവിധാനങ്ങള്‍ (സിസ്റ്റം) പരാജയപ്പെട്ടിട്ടില്ലെന്ന് നമുക്ക് ഉറപ്പാണ്. എന്നാല്‍ ഇത് വിനിയോഗിക്കുന്നതില്‍ സര്‍കാര്‍ പരാജയപ്പെട്ടു. മോദി സര്‍കാരാണ് ഈ രാജ്യത്തെ ജനങ്ങളെ പരാജയപ്പെടുത്തിയത്.' സോണിയ പറഞ്ഞു.

ആയിരങ്ങള്‍ മരിച്ചുവീണു, നിരവധി പേര്‍ അടിസ്ഥാനപരമായ ആരോഗ്യസംരക്ഷണത്തിനും ജീവന്‍ നിലനിര്‍ത്തുന്നതിനുള്ള മരുന്നുകള്‍ക്കും ഓക്‌സിജനും വാക്‌സിനുകള്‍ക്കും വേണ്ടി പരക്കം പായുന്നു, ജനങ്ങള്‍ ജീവനു വേണ്ടി ആശുപത്രികളിലും റോഡിലും വാഹനങ്ങളിലും പിടയുന്ന ഹൃദയഭേദകമായ കാഴ്ചയാണ് കാണുന്നത്; മോദി സര്‍കാരിനെ വിമര്‍ശിച്ച് സോണിയ ഗാന്ധി
എല്ലാ ഉപകാരപ്രദമായ മുന്നേറ്റങ്ങളും ആശവിനിമയവും അവഗണിക്കപ്പെട്ടുവെന്ന് ഡോ. മന്‍മോഹന്‍ സിങ്, രാഹുല്‍ ഗാന്ധി എന്നിവര്‍ പ്രധാമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തുകള്‍ പരാമര്‍ശിച്ച് സോണിയ പറഞ്ഞു. സര്‍കാര്‍ ഒന്നിനും ക്രിയാത്മകമായ മറുപടികള്‍ നല്‍കിയില്ല. അവര്‍ക്കു മാത്രമേ എല്ലാത്തിനും ഉത്തരം അറിയൂ എന്ന നിലയിലാണ് പെരുമാറുന്നതെന്നും സോണിയ കുറ്റപ്പെടുത്തി.

'ഇത് സര്‍കാരും നമ്മളും തമ്മിലുള്ള യുദ്ധമല്ല. നമ്മളും കൊറോണയും തമ്മിലുള്ളതാണ്. കാലതാമസം ഉണ്ടാവരുത്. ഈ സാഹചര്യം നേരിടാന്‍ ശാന്തവും കഴിവുള്ളതും ദീര്‍ഘവീക്ഷണമുള്ളതുമായ ഒരു നേതൃത്വമാണ് ആവശ്യം. മോദി സര്‍കാരിന്റെ അനാസ്ഥയുടെയും കഴിവില്ലായ്മയുടെയും ഭാരത്തില്‍ രാഷ്ട്രം മുങ്ങിത്താഴുകയാണ്. നമ്മുടെ ജനതയ്ക്കായി സേവനത്തിലൂടെ സ്വയം സമര്‍പിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു' എന്നും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി.

സര്‍കാരിന്റെ വാക്‌സിന്‍ നയത്തെ വിമര്‍ശിച്ച സോണിയ 2021ലെ ബജറ്റില്‍ വാക്‌സിനായി 35,000 കോടി രൂപ അനുവദിച്ച സര്‍കാര്‍ വാക്‌സിനേഷന്റെ മൂന്നാം ഘട്ടത്തില്‍ സംസ്ഥാന സര്‍കാരുകളെ പ്രതിസന്ധിയിലാക്കിയെന്നും പറഞ്ഞു. മോദി സര്‍കരിന്റെ വിവേചനപരമായ വാക്‌സിനേഷന്‍ നയം ദശലക്ഷകണക്കിന് ദളിതര്‍, ആദിവാസികള്‍, പിന്നോക്ക വിഭാഗങ്ങള്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍, ദരിദ്രര്‍ എന്നിവരെ വാക്‌സിന്‍ ലഭ്യമാക്കുന്നതില്‍ നിന്ന് മാറ്റി നിര്‍ത്തി. മോദി സര്‍കാര്‍ അവരുടെ ധാര്‍മിക ബാധ്യതയും ജനങ്ങളോടുള്ള സത്യപ്രതിജ്ഞയും നിറവേറ്റുന്നതില്‍നിന്ന് മാറിനില്‍ക്കുന്നത് ഞെട്ടിപ്പിക്കുന്നുവെന്നും സോണിയ പറഞ്ഞു.

Keywords:  System hasn't failed, Narendra Modi government has: Sonia Gandhi slams Centre's handling of COVID-19 pandemic, New Delhi, News, Politics, Criticism, Sonia Gandhi, Meeting, Prime Minister, Narendra Modi, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia