മത്സ്യതൊഴിലാളികള്‍ക്ക് ആശ്വാസമേകാന്‍ 20 ഇനങ്ങള്‍ അടങ്ങിയ സൗജന്യ ഭക്ഷ്യകിറ്റ് റേഷന്‍ കടകള്‍ വഴി സര്‍കാര്‍ വിതരണം ചെയ്യും; മാസ്‌ക് മുതല്‍ സാനിറൈസര്‍ വരെ

 


തിരുവനന്തപുരം: (www.kvartha.com 29.05.2021) കോവിഡും ലോക്ഡൗണും പ്രകൃതിക്ഷോഭവും മൂലം ദുരിതം അനുഭവിക്കുന്ന മത്സ്യതൊഴിലാളികള്‍ക്ക് ആശ്വാസമേകാന്‍ 20 ഇനങ്ങള്‍ അടങ്ങിയ സൗജന്യ ഭക്ഷ്യകിറ്റ് സര്‍കാര്‍ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യും. ദുരന്തനിവാരണ നിധിയില്‍ നിന്നുള്ള ഫണ്ട് ഉപയോഗിച്ച് തീരദേശ ജില്ലകളിലെ അര്‍ഹരായ മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്കാണു കിറ്റ് നല്‍കുക.

മത്സ്യതൊഴിലാളികള്‍ക്ക് ആശ്വാസമേകാന്‍ 20 ഇനങ്ങള്‍ അടങ്ങിയ സൗജന്യ ഭക്ഷ്യകിറ്റ് റേഷന്‍ കടകള്‍ വഴി സര്‍കാര്‍ വിതരണം ചെയ്യും; മാസ്‌ക് മുതല്‍ സാനിറൈസര്‍ വരെ

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അധ്യക്ഷരായ ജില്ലാ കലക്ടര്‍മാരാണ് ഇതിനുള്ള ഫണ്ട് അനുവദിക്കുക. സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ (സപ്ലൈകോ) ആണ് കിറ്റ് തയാറാക്കുക. ഫണ്ട് ഉപയോഗിച്ച് കിറ്റ് നല്‍കാന്‍ ഈ മാസം 20ന് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കിയെങ്കിലും ഇനങ്ങള്‍ തീരുമാനിച്ചിരുന്നില്ല.

നേരത്തേ, തീരദേശ ജില്ലകളിലെ കലക്ടര്‍മാര്‍ 10 മുതല്‍ 15 വരെയുള്ള ഇനങ്ങള്‍ അടങ്ങിയ കിറ്റ് തയാറാക്കാന്‍ പ്രാഥമിക ധാരണയില്‍ എത്തിയിരുന്നു. അതതു ജില്ലാ സപ്ലൈ ഓഫിസര്‍മാരും ഫിഷറീസ് വകുപ്പ് ജില്ലാ ഉദ്യോഗസ്ഥര്‍ വഴിയും ശേഖരിച്ച വിവരങ്ങള്‍ അനുസരിച്ചാണിത്. എന്നാല്‍, ഫിഷറീസ് ഡയറക്ടര്‍ 22 ഇനങ്ങള്‍ അടങ്ങിയ കിറ്റ് വേണമെന്നാണ് ആവശ്യപ്പെട്ടത്.

ഇതോടെ ഇനങ്ങള്‍ വ്യക്തമാക്കി കൃത്യമായ ഉത്തരവ് വേണമെന്നു സപ്ലൈകോ മാനേജിങ് ഡയറക്ടര്‍ കഴിഞ്ഞ ദിവസം ഭക്ഷ്യവകുപ്പിനു കത്തെഴുതി. സവാളയും ചെറിയ ഉള്ളിയും ഒടുവില്‍ ഒഴിവാക്കി. കിറ്റില്‍ ഇവ ഉള്‍പെടുത്തുമ്പോള്‍ കൂടുതല്‍ ദിവസം റേഷന്‍ കടകളില്‍ സൂക്ഷിക്കേണ്ടി വന്നാല്‍ നശിച്ചുപോകും എന്ന വിലയിരുത്തലിനെ തുടര്‍ന്നാണിത്. അങ്ങനെയാണ് 20 ഇനങ്ങള്‍ എന്നു നിശ്ചയിച്ച് ഫിഷറീസ് വകുപ്പ് ഉത്തരവിറക്കിയത്.

അരി, ഉപ്പ്, പയര്‍, പരിപ്പ്, ഉഴുന്ന്, തേയില, ഗോതമ്പു പൊടി, മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പൊടി, ജീരകം, വെളിച്ചണ്ണ, ബാത് സോപ്പ്, ബാര്‍ സോപ്പ്, പഞ്ചസാര, പാല്‍പൊടി പാകെറ്റ്, മെഴുകുതിരി, തീപ്പെട്ടി, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയാണ് കിറ്റില്‍ ഉള്‍പെട്ടത്.

Keywords:  Special free food kits with 20 items for fishermen families during Covid, Thiruvananthapuram, News, Fishermen, Compensation, Family, Kerala, Lockdown.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia