SWISS-TOWER 24/07/2023

പെട്ടിനിറയെ പണം കണ്ട് അമ്പരന്ന് ഉദ്യോഗസ്ഥര്‍; മരണമടഞ്ഞ യാചകന്റെ വീട്ടില്‍നിന്ന് കണ്ടെടുത്തത് നിരോധിച്ച ആയിരത്തിന്റെ നോടുകള്‍ ഉള്‍പെടെ ലക്ഷങ്ങള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


തിരുപ്പതി: (www.kvartha.com 18.05.2021) മരണമടഞ്ഞ യാചകന്റെ വീട്ടില്‍ പെട്ടിനിറയെ പണം കണ്ട് അമ്പരന്ന് ഉദ്യോഗസ്ഥര്‍. കണ്ടെടുത്തത് നിരോധിച്ച ആയിരത്തിന്റെ നോടുകള്‍ ഉള്‍പെടെ ലക്ഷങ്ങള്‍. തിരുമല തിരുപ്പതി ദേവസ്വത്തിന്റെ വിജിലന്‍സ് വിഭാഗം ഉദ്യോഗസ്ഥരാണ് പണം കണ്ടെടുത്തത്. 
Aster mims 04/11/2022

യാചകന്റെ വീട്ടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ രണ്ടു പെട്ടികളും കണ്ടെടുത്തു. അതില്‍ നിരോധിച്ച ആയിരത്തിന്റെ നോടുകള്‍ ഉള്‍പെടെ 10 ലക്ഷം രൂപയുണ്ടായിരുന്നു. 

ഭിക്ഷയെടുത്തും ചെറിയ ജോലികള്‍ ചെയ്തും ജീവിതം തള്ളിനീക്കിയിരുന്ന ശ്രീനിവാസാചാരിക്ക് 2007ല്‍ തിരുമലയില്‍ താമസിക്കാന്‍ ഒരു വീട് നല്‍കിയിരുന്നു. അന്നുമുതല്‍ തന്റെ സമ്പാദ്യം വീട്ടില്‍ അദ്ദേഹം സൂക്ഷിച്ചുപോരുകയായിരുന്നു. കഴിഞ്ഞവര്‍ഷം രോഗബാധിതനായി അദ്ദേഹം മരണമടഞ്ഞു. 

പെട്ടിനിറയെ പണം കണ്ട് അമ്പരന്ന് ഉദ്യോഗസ്ഥര്‍; മരണമടഞ്ഞ യാചകന്റെ വീട്ടില്‍നിന്ന് കണ്ടെടുത്തത് നിരോധിച്ച ആയിരത്തിന്റെ നോടുകള്‍ ഉള്‍പെടെ ലക്ഷങ്ങള്‍


ഇതിനെ തുടര്‍ന്ന് ബന്ധുക്കളാരും ഇല്ലാത്തതിനാല്‍ ശ്രീനിവാസാചാരിക്ക് നല്‍കിയ വീട് തിരിച്ചെടുക്കാന്‍ തിരുമല തിരുപ്പതി ദേവസ്ഥാനം തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ശ്രീനിവാസാചാരിയുടെ വീട്ടിലെത്തിയ ടി ടി ഡിയും റവന്യൂ അധികൃതരും പരിശോധനയില്‍ പണം കണ്ടെത്തുകയായിരുന്നു. കണ്ടുകെട്ടിയ പണം ടി ടി ഡി അധികൃതര്‍ ടി ടി ഡി ട്രഷറിയില്‍ നിക്ഷേപിച്ചു. 


Keywords:  News, National, India, Tirupati, Demonetization, Finance, Beggar, Rs 10 Lakh Recovered from Deceased Beggar's Home in Tirumala, Demonetised Notes Found
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia