SWISS-TOWER 24/07/2023

ബൈകിലെത്തിയ മോഷ്ടാക്കള്‍ യുവാവിന്റെ കൈ വെട്ടിമാറ്റി പണവും ടാബ്ലെറ്റും കവര്‍ന്നു

 


ADVERTISEMENT

അമൃത്സര്‍: (www.kvartha.com 19.05.2021) ബൈകിലെത്തിയ മോഷ്ടാക്കള്‍ യുവാവിന്റെ കൈ വെട്ടിമാറ്റി പണവും ടാബ്ലെറ്റും കവര്‍ന്നു. പഞ്ചാബിലെ അമൃത്സര്‍ നൗഷെഹ്‌റയില്‍ തിങ്കളാഴ്ചയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അറ്റുപോയ കൈ തുന്നിച്ചേര്‍ക്കുകയും ചെയ്തു. ആകാശ് അവന്യുവില്‍ താമസിക്കുന്ന പ്ലാത്ത് വിശ്വാസ്(35) എന്നയാളാണ് കവര്‍ച്ചയ്ക്കും അക്രമത്തിനും ഇരയായതെന്ന് പൊലീസ് പറഞ്ഞു.
Aster mims 04/11/2022

ബൈകിലെത്തിയ മോഷ്ടാക്കള്‍ യുവാവിന്റെ കൈ വെട്ടിമാറ്റി പണവും ടാബ്ലെറ്റും കവര്‍ന്നു

സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന വിശ്വാസ്, ഇടപാടുകാരില്‍നിന്ന് കളക്ഷന്‍ പൂര്‍ത്തിയാക്കിയ ശേഷം മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ബൈകിലെത്തിയ രണ്ടു പേര്‍ യുവാവിന്റെ കൈ വെട്ടിമാറ്റി ടാബ്ലറ്റും പണവും സൂക്ഷിച്ചിരുന്ന ബാഗ് തട്ടിയെടുക്കുകയായിരുന്നു. 1500 രൂപയായിരുന്നു ബാഗില്‍ ഉണ്ടായിരുന്നത്.

അറ്റുപോയ കൈയുമായി ചോരയില്‍ കുളിച്ച് റോഡരികില്‍ കിടന്ന വിശ്വാസിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ഉടന്‍തന്നെ ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി കൈ തുന്നിച്ചേര്‍ത്തു. യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊലപാതകശ്രമം, മോഷണം, തെറ്റായ പ്രവര്‍ത്തി ചെയ്യല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.

സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

Keywords:  Robbers chop off man's hand, flee with tablet and cash in Amritsar, Panjab, News, Local News, Police, Attack, Hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia