റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ കോമ്പൗന്‍ഡില്‍ 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

 


ഒട്ടാവ: (www.kvartha.com 29.05.2021) കാനഡയില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അടച്ചുപൂട്ടിയ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ കോമ്പൗന്‍ഡില്‍ നിന്നും 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇതില്‍ മൂന്ന് വയസിനു താഴെയുള്ള കുട്ടികളും ഉണ്ട്. ബ്രിട്ടീഷ് കൊളംബിയയിലെ കംലൂപ്സ് ഇന്ത്യന്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് കുട്ടികളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വിദഗ്ധര്‍ നടത്തിയ അന്വേഷണത്തിലാണ് 43 വര്‍ഷങ്ങള്‍ക്ക് മുമ്പ് അടച്ച ഈ സ്‌കൂളിന്റെ പരിസരങ്ങളില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ കോമ്പൗന്‍ഡില്‍  215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി



ഗോത്രവര്‍ഗങ്ങളില്‍നിന്ന് കുരുന്നുകളെ നിര്‍ബന്ധിച്ച് കൊണ്ടുവന്ന് വിദ്യാഭ്യാസത്തിനെന്ന പേരില്‍ താമസിപ്പിച്ചിരുന്ന എണ്ണമറ്റ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായിരുന്നു കാംലൂപ്സ് ഇന്ത്യന്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍. ക്രിസ്ത്യന്‍ ചര്‍ചുകളുടെ മേല്‍നോട്ടത്തില്‍ 1830കള്‍ മുതല്‍ 1990കള്‍ വരെ ഇവ നിലനിന്നിരുന്നു. കുടുംബങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് മാതാപിതാക്കളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും അടര്‍ത്തിയെടുത്തായിരുന്നു കുട്ടികളെ സ്‌കൂളുകളില്‍ എത്തിച്ചിരുന്നത്.


റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ കടുത്ത ശാരീരിക പീഡനവും ബലാത്സംഗവും പോഷണമില്ലായ്മയും അനുഭവിച്ചതായി അടുത്തിടെ അന്വേഷണങ്ങളില്‍ കണ്ടെത്തിയിരുന്നു. 150,000 കുട്ടികളാണ് ഇത്തരം സ്‌കൂളുകളില്‍ അക്കാലത്ത് പഠിച്ചിരുന്നതെന്നാണ് കണക്കുകള്‍. ഇതില്‍ 4100 കുട്ടികള്‍ ഈ സ്‌കൂളുകളില്‍ വെച്ച് മരണപ്പെട്ടുവെന്നായിരുന്നു ഇതുവരെയുള്ള കണക്കുകള്‍.


Keywords:  World, News, school, Children, british, Education, Parents, Death, Remains of 215 children found at former indigenous school site in Canada
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia