ഔദ്യോഗിക പ്രഖ്യാപനമായി; ഐ പി എലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 വരെ യു എ ഇയില്‍ നടക്കും

 


മുംബൈ: (www.kvartha.com 29.05.2021) കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഐ പി എലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 വരെ യു എ ഇയില്‍ നടക്കും. ബി സി സി ഐ പ്രത്യേക യോഗത്തിന് ശേഷം ചെയര്‍മാന്‍ രാജീവ് ശുക്ലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലായാണ് ശേഷിക്കുന്ന 31 മത്സരങ്ങള്‍ നടക്കുക.

ഔദ്യോഗിക പ്രഖ്യാപനമായി; ഐ പി എലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 വരെ യു എ ഇയില്‍ നടക്കും

ആ സമയത്ത് ഇന്ത്യയില്‍ മോശം കാലാവസ്ഥ ആയിരിക്കുമെന്നും കോവിഡ് കേസുകള്‍ കൂടുതലായിരിക്കുമെന്നും അതിനാല്‍ യു എ ഇയിലേക്ക് ടൂര്‍ണമെന്റ് മാറ്റുകയാണെന്നും ബി സി സി ഐ വ്യക്തമാക്കി. കഴിഞ്ഞ ഐ പി എല്‍ സീസണിനും വേദിയായത് യു എ ഇ ആയിരുന്നു.

ഇന്‍ഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഐ പി എല്‍ തുടങ്ങാനാണ് ബി സി സി ഐയുടെ പദ്ധതി. ഓഗസ്റ്റ് നാലിനാണ് ആദ്യ ടെസ്റ്റ് മത്സരം തുടങ്ങുന്നത്. മൂന്നാമത്തെ ടെസ്റ്റിനും നാലാമത്തെ ടെസ്റ്റിനും ഇടയില്‍ ഒമ്പത് ദിവസത്തെ ഇടവേളയുണ്ട്. ഇതു നാല് ദിവസമായി കുറച്ചാല്‍ ബി സി സിഐയ്ക്ക് അഞ്ച് ദിവസം അധികം ലഭിക്കും. എന്നാല്‍ അഞ്ചു ടെസ്റ്റുകള്‍ക്കായി നീക്കിവെച്ചിരിക്കുന്ന 41 ദിവസത്തെ വിന്‍ഡോയില്‍ മാറ്റം വരുത്തണം എന്ന ആവശ്യം ഔദ്യോഗികമായി ബി സി സി ഐ ഇന്‍ഗ്ലണ്ട് ക്രികെറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടില്ല.

നിലവില്‍ ബി സി സി ഐയുടെ മുമ്പില്‍ 30 ദിവസങ്ങളുണ്ട്. ഇന്ത്യ, ഇന്‍ഗ്ലണ്ട് ടീമുകള്‍ക്ക് യു എ ഇയിലേക്ക് എത്തേണ്ടതുണ്ട്. അഞ്ച് ദിവസം നോക്കൗട് മത്സരങ്ങള്‍ക്കായും മാറ്റിവെയ്ക്കണം. ഇതോടെ 24 ദിവസത്തില്‍ ബി സി സി ഐയ്ക്ക് 27 മത്സരങ്ങള്‍ നടത്താന്‍ കഴിയും. ശനിയും ഞായറും രണ്ട് മത്സരങ്ങള്‍ വീതം സംഘടിപ്പിക്കേണ്ടതായും വരും.

Keywords:  Remainder Of IPL 2021 To Be Held In UAE In September-October, Says BCCI, Mumbai, Sports, IPL, Cricket, BCCI, Meeting, National, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia