ബോറടിച്ചിട്ടാ; കണ്ണടച്ച് തുറക്കുന്നതിന് മുമ്പ് ഒരു മാറ്റം, തലമൊട്ടയടിച്ച് ലുകില്‍ പരീക്ഷണങ്ങള്‍ നടത്തി രഞ്ജിനി ഹരിദാസ്, ഞെട്ടി ആരാധകര്‍

 


കൊച്ചി: (www.kvartha.com 21.05.2021) മലയാളത്തിലെ സെലിബ്രിറ്റി അവതാരകരില്‍ ഒരാളാണ് രഞ്ജിനി ഹരിദാസ്. ടെലിവിഷന്‍ പരിപാടികളിലും സ്റ്റേജ് ഷോകളിലുമെല്ലാം തിളങ്ങിയ രഞ്ജിനി അഭിനയത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു. 'ബിഗ് ബോസ്' മലയാളം ആദ്യ സീസണിലെ മത്സരാര്‍ഥി എന്ന രീതിയിലും രഞ്ജിനി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ബോറടിച്ചിട്ടാ; കണ്ണടച്ച് തുറക്കുന്നതിന് മുമ്പ് ഒരു മാറ്റം, തലമൊട്ടയടിച്ച് ലുകില്‍ പരീക്ഷണങ്ങള്‍ നടത്തി രഞ്ജിനി ഹരിദാസ്, ഞെട്ടി ആരാധകര്‍

ഇപ്പോഴിതാ, രഞ്ജിനി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത പുതിയ ചിത്രമാണ് ആരാധകരെ അമ്പരപ്പിക്കുന്നത്. മുടി മുഴുവന്‍ കളഞ്ഞ് മൊട്ടയടിച്ച രീതിയിലുള്ള ഒരു ചിത്രമാണ് രഞ്ജിനി പങ്കുവച്ചിരിക്കുന്നത്.

രഞ്ജിനിക്ക് ഇതിപ്പോ എന്താ പറ്റിയത് എന്ന ചോദ്യമാവും ആരാധകര്‍ക്ക്. നിമിഷങ്ങള്‍ക്ക് മുന്‍പാണ് രഞ്ജിനി ആരാധകരുമായി ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ ഉള്‍പെടെയുള്ള മറുപടിയുമായി എത്തിയത്. പിന്നെ കണ്ണടച്ച് തുറക്കുന്ന സമയത്തിനുള്ളില്‍ ഇങ്ങനെ ഒരു മാറ്റം?

' ഞാന്‍ അല്‍പം ബോറടിച്ചു എന്നാണ് രഞ്ജിനി ഈ ചിത്രത്തിനൊപ്പമുള്ള ക്യാപ്ഷനില്‍ പറഞ്ഞിരിക്കുന്നത്. അതിനര്‍ഥം ബോര്‍ അടിച്ചതും നേരെ പോയി തല മൊട്ടയടിച്ചെന്നാണോ? കമന്റില്‍ വന്നിരിക്കുന്ന പലര്‍ക്കും അതങ്ങനെ വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം.

എന്നാല്‍ ചിത്രം ഒര്‍ജിനല്‍ ആണോ, അതോ എഡിറ്റഡ് ആണോ എന്ന കാര്യം വ്യക്തമല്ല. ശരിക്കും മൊട്ടയടിച്ചതാണോ? എഡിറ്റിംഗ് ആണോ എന്നൊക്കെയുള്ള കമന്റുകളാണ് ചിത്രത്തിനു താഴെ വരുന്നത്.
അധികം നീളത്തിന് വളര്‍ത്താറില്ലെങ്കിലും ഇടതൂര്‍ന്ന തലമുടിയാണ് രഞ്ജിനിയുടേത്. എന്തായാലും ആരാധകരെ രഞ്ജിനി ഞെട്ടിച്ചിരിക്കുകയാണ്. അടുത്തിടെ, ഫ്ളവേഴ്സ് ചാനലില്‍ 'ഇങ്ങനെ ഒരു ഭാര്യയും ഭര്‍ത്താവും' എന്ന പരിപാടിയുടെ അവതാരകയായി എത്തിയും രഞ്ജിനി ശ്രദ്ധ നേടിയിരുന്നു.

കൃഷ്ണപ്രഭ, രാജ് കലേഷ്, രഞ്ജിനി ജോസ് തുടങ്ങിയവര്‍ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്. ക്യാപ്ഷന്റെ കൂട്ടത്തില്‍ #hairtodaygonetomorrow #baldlook #bucketlist #filter #nsapchat #ranjiniharidas #newlook #picoftheday #jobless തുടങ്ങിയ ഹാഷ്ടാഗുകള്‍ രഞ്ജിനി പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് രഞ്ജിനി സത്യപ്രതിജ്ഞാ ചടങ്ങിലെ ആള്‍ക്കൂട്ടത്തെക്കുറിച്ച് ഒരു പോസ്റ്റ് ഇട്ടിരുന്നു. അല്‍പം നര്‍മം കലര്‍ത്തിയാണ് രഞ്ജിനി പോസ്റ്റ് അതവതരിപ്പിച്ചത്. 'എന്റെ സുഹൃത്ത് ഇന്ന് രാവിലെ വീട്ടില്‍ വന്നിരുന്നു. എന്തിനാണെന്നോ, അവന്റെ മകളുടെ കല്യാണം വിളിക്കാന്‍. കല്യാണക്കുറി വായിച്ച ഞാന്‍ ഞെട്ടിപ്പോയി. അതില്‍ എഴുതിയിരിക്കുന്നു എന്റെ മകളുടെ സത്യപ്രതിജ്ഞയ്ക്ക് താങ്കളും കുടുംബവും പങ്കെടുക്കണമെന്ന്.

എന്താ ഇങ്ങനെ എന്ന് ചോദിച്ചപ്പോ അവന്‍ പറയുകയാ കല്യാണം എന്നെഴുതിയാല്‍ 20 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ പറ്റൂ. സത്യപ്രതിജ്ഞയാകുമ്പോള്‍ 750 പേര്‍ക്ക് വരെ പങ്കെടുക്കാമെന്ന്'. എന്നായിരുന്നു രഞ്ജിനി കുറിച്ചത്.

കഴിഞ്ഞ ലോക് ഡൗണിലും രഞ്ജിനി കുറേ ദിവസം വീട്ടില്‍ ചെലവഴിച്ചിരുന്നു. പിന്നീട് രഞ്ജിനിയും രമേശ് പിഷാരടിയും അവതാരകരായുള്ള ടി വി ഷോ ആരംഭിച്ചിരുന്നു.

ബോറടിച്ചിട്ടാ; കണ്ണടച്ച് തുറക്കുന്നതിന് മുമ്പ് ഒരു മാറ്റം, തലമൊട്ടയടിച്ച് ലുകില്‍ പരീക്ഷണങ്ങള്‍ നടത്തി രഞ്ജിനി ഹരിദാസ്, ഞെട്ടി ആരാധകര്‍

Keywords:  Ranjini Haridas bald look in her new pic, Kochi, News, Entertainment, Actress, Cinema, Social Media, Kerala, Lifestyle & Fashion.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia