അലോപതി വിവേകശൂന്യമെന്ന ആരോപണം; മാപ്പ് പറയണമെന്നാവശ്യപ്പെട്ട് യോഗ ഗുരു രാംദേവിന് ഐഎംഎ നോടിസ്

 



ന്യൂഡെല്‍ഹി: (www.kvartha.com 23.05.2021) അലോപതി വിവേകശൂന്യമെന്ന ആരോപണം നടത്തിയ യോഗ ഗുരു രാംദേവിന് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ മെഡികല്‍ അസോസിയേഷന്‍ (ഐഎംഎ) നോടിസ് നല്‍കി. അലോപതി മരുന്നുകള്‍ കാരണം ലക്ഷക്കണക്കിന് ആളുകള്‍ മരിച്ചുവെന്നും ചികിത്സയോ ഓക്‌സിജെനോ ലഭിക്കാതെ മരിച്ചവരേക്കാള്‍ വളരെ കൂടുതലാണ് അതെന്നും അടുത്തിടെ നടന്ന ഒരു പരിപാടിയില്‍ രാംദേവ് പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് നോടിസ് അയച്ചത്. രേഖാമൂലം ക്ഷമാപണം നടത്തണമെന്നും പ്രസ്താവന പിന്‍വലിക്കണമെന്നും നോടിസില്‍ പറയുന്നു.

അലോപതിയെ വിവേകശൂന്യമായതെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയാണ് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഐ എംഎ നോടിസ് നല്‍കിയത്. ഐ എം എയെ കൂടാതെ, ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ മെഡികല്‍ അസോസിയേഷനും (ഫൈമ) രാംദേവിന് നോടിസ് നല്‍കി. വിലകുറഞ്ഞ പ്രചാരണത്തിനായി നടത്തിയ അടിസ്ഥാനരഹിതവും നിരുപാധികവുമായ അവകാശവാദങ്ങളെ ഫൈമ അപലപിച്ചു.

അലോപതി വിവേകശൂന്യമെന്ന ആരോപണം; മാപ്പ് പറയണമെന്നാവശ്യപ്പെട്ട് യോഗ ഗുരു രാംദേവിന് ഐഎംഎ നോടിസ്


എന്നാല്‍ വിഡിയോ എഡിറ്റ് ചെയ്തതായും പ്രസ്താവന നീക്കം ചെയ്തതായും രാംദേവിന്റെ പതഞ്ജലി ഗ്രൂപ് പ്രതികരിച്ചു. അതൊരു സ്വകാര്യ പരിപാടിയായിരുന്നു. അദ്ദേഹത്തിനും പരിപാടിയില്‍ പങ്കെടുത്ത മറ്റംഗങ്ങള്‍ക്കും ലഭിച്ച ഫോര്‍വേര്‍ഡ് വാട്‌സാപ് സന്ദേശം വായിച്ചതാണെന്ന് പരാമര്‍ശിക്കണമെന്നും അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ തെറ്റാണെന്നും പതഞ്ജലി ഗ്രൂപ് വ്യക്തമാക്കി. അലോപതി ഒരു പുരോഗമന ശാസ്ത്രമാണെന്നും അലോപതി, ആയുര്‍വേദം, യോഗ എന്നിവയുടെ സംയോജനം ദുഷ്‌കരമായ സമയങ്ങളില്‍ എല്ലാവര്‍ക്കും പ്രയോജനകരമാകുമെന്നും പതഞ്ജലി കൂട്ടിച്ചേര്‍ത്തു.
 
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തുന്നതിന് രാംദേവിനെതിരെ കേന്ദ്ര ആരോഗ്യ മന്ത്രാലയം പകര്‍ച്ചവ്യാധി നിയമപ്രകാരം നടപടിയെടുക്കണമെന്നും ഐഎംഎ നേരത്തെ പറഞ്ഞിരുന്നു. രാംദേവ് ആരോഗ്യമന്ത്രിയുടെ മുന്നില്‍ ഡോക്ടര്‍മാരെ കൊലപാതകികള്‍ എന്ന് വിളിച്ചിട്ടുണ്ടെന്നും ഐ എം എ അവകാശപ്പെട്ടു.

Keywords:  News, National, India, New Delhi, Drugs, Baba Ramdev, Doctors, Notice, Ramdev Draws Doctors’ Fury, Legal Trouble Over 'Allopathy Is Stupid' Video
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia