സ്വകാര്യ ബസ് വ്യവസായം വൻ സാമ്പത്തിക തകർചയിൽ: ആശങ്കയോടെ ബസ് ഉടമകൾ

 


കല്‍പറ്റ: (www.kvartha.com 09.05.2021) കോവിഡിന്റെ ആദ്യ വരവിൽ തന്നെ സ്വകാര്യ ബസ് ഉടമകൾ വലിയ പ്രതിസന്ധിയിലായിരുന്നു അതിനിടയിലേക്കാണ് കൊവിഡിന്റെ രണ്ടാംവരവ്. ഇതോടെ തീര്‍ത്തും തകര്‍ന്നടിയുകയാണ് സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായം. കോവിഡ് രണ്ടാം വരവിൽ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ സെർവീസുകള്‍ കഴിഞ്ഞ മാസം തന്നെ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു പല ഉടമകളും.

                                                                           
സ്വകാര്യ ബസ് വ്യവസായം വൻ സാമ്പത്തിക തകർചയിൽ: ആശങ്കയോടെ ബസ് ഉടമകൾ


കോവിഡ് വരുന്നതിന് മുമ്പ് ജില്ലയില്‍ 320 സ്വകാര്യബസുകളാണ് സെർവീസ് നടത്തിയിരുന്നത്. സമ്പൂർണ ലോക്ഡൗണ്‍ വരുന്നതിന് മുമ്പേ തന്നെ വയനാട്ടില്‍ പലയിടത്തും കണ്ടെയിന്‍മെന്റ് സോണുകളായത് തിരിച്ചടിയായെന്ന് ഉടമകള്‍ പറഞ്ഞു. ഉള്ള ആളുകളെ വെച്ച്‌ വണ്ടിയോടിച്ചാലും ഡീസല്‍ ചിലവ് പോലും ലഭിക്കുമായിരുന്നില്ല. ഏപ്രില്‍ പകുതിയോടെയാണ് സ്ഥിതി തീര്‍ത്തും മോശമായി തുടങ്ങിയത്.

സമ്പർക്കവ്യാപനം രൂക്ഷമായതോടെ സര്‍കാര്‍ ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണം കുറഞ്ഞു. ഇതോടെ യാത്രക്കാരുടെ എണ്ണം 70 ശതമാനത്തോളം കുറഞ്ഞു. വര്‍ധിപ്പിച്ച നിരക്കിലും കുറഞ്ഞ യാത്രക്കാരാണെങ്കില്‍ ചിലവ് പോലും കിട്ടില്ലെന്നതാണ് സ്ഥിതി. സമ്പൂര്‍ണ ലോക്ഡൗണിന് മുമ്പ് 20 ശതമാനത്തിലും താഴെ സ്വകാര്യ ബസുകള്‍ മാത്രമാണ് വയനാട്ടില്‍ സെർവീസ് നടത്തിയിരുന്നത്.

തൊഴിലാളികള്‍ തങ്ങളെ പോലെ തന്നെ കഷ്ടത്തിലാണെങ്കിലും അവര്‍ക്ക് ഈ തൊഴില്‍ വിട്ട് മറ്റൊന്നിലേക്ക് പോകാം. ഭീമമായ തുക ചിലവഴിച്ച്‌ ബസ് വാങ്ങിയ ഞങ്ങൾ എന്ത് ചെയ്യണമെന്നാണ് ബസ് ഉടമകൾ ചോദിക്കുന്നത്. കോവിഡിന്റെ രണ്ടാം വരവും ലോക്ഡൗണും എല്ലാ വ്യവസായ മേഖലകളെയും ആഴത്തിൽ ബാധിച്ചിട്ടുണ്ടെന്ന് വ്യക്തം. ഈ പ്രതിസന്ധി തരണം ചെയ്ത് മുന്നോട്ട് പോകാൻ കഴിയുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ.

Keywords:  Kerala, News, COVID-19, Bus, Driving, Lockdown, Diesel, Office, Workers, Private bus industry in deep crisis; Owners worried.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia