ഓക്‌സിജന്‍ ക്ഷാമത്തെത്തുടര്‍ന്ന് തിരുവനന്തപുരം ശ്രീചിത്രയില്‍ മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകള്‍ മാറ്റിവെച്ചു

 



തിരുവനന്തപുരം: (www.kvartha.com 05.05.2021) ഓക്‌സിജന്‍ ക്ഷാമത്തെത്തുടര്‍ന്ന് തിരുവനന്തപുരം ശ്രീചിത്ര മെഡികല്‍ സെന്ററില്‍ മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകള്‍ മാറ്റിവെച്ചു. ആശുപത്രിയിലേക്ക് ഓക്‌സിജന്‍ നല്‍കിയിരുന്ന മൂന്ന് കമ്പനികള്‍ കൃത്യസമയത്ത് ഓക്‌സിജന്‍ വിതരണം നടത്താത്തതാണ് കാരണമെന്ന് ഡയറക്ടര്‍ ജില്ല കളക്ടറെ അറിയിച്ചതിനെ തുടര്‍ന്ന് ഐസ് ആര്‍ ഒയില്‍ നിന്നുള്‍പെടെ 40 ഓക്‌സിജന്‍ സിലിന്‍ഡര്‍ എത്തിച്ചതോടെ അടിയന്തര ശസ്ത്രക്രിയകള്‍ നടത്തി തുടങ്ങി. ഉച്ചയ്ക്ക് ശേഷം 55 സിലിന്‍ഡര്‍ കൂടി എത്തുമെന്നും ഡയറക്ടര്‍ അറിയിച്ചു. കോവിഡ് ചികില്‍സ നടത്തുന്ന ആശുപത്രി അല്ല ശ്രീചിത്ര മെഡികല്‍ സെന്റര്‍. 

ഓക്‌സിജന്‍ ക്ഷാമത്തെത്തുടര്‍ന്ന് തിരുവനന്തപുരം ശ്രീചിത്രയില്‍ മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകള്‍ മാറ്റിവെച്ചു


സംസ്ഥാനത്ത് സര്‍കാര്‍ മേഖലയില്‍ കോവിഡ് ചികില്‍സക്കായി മാറ്റിയ ഐസിയുകളും വെന്റിലേറ്ററുകളും നിറഞ്ഞ സ്ഥിതിയാണുള്ളത്. സ്വകാര്യ മേഖലയിലാകട്ടെ ഇത് 85ശതമാനത്തിലേറെ കിടക്കകളും നിറഞ്ഞു. ഇനി രോഗം ഗുരുതരമാകുന്നവരുടെ എണ്ണം കൂടിയാല്‍ തീവ്ര പരിചരണം പാളുമെന്ന ആശങ്കയിലാണ് ആരോഗ്യപ്രവര്‍ത്തകരുള്ളത്. 

Keywords:  News, Kerala, State, Thiruvananthapuram, Hospital, Health, Health and Fitness, Pre-arranged surgeries at Sree Chitra have been postponed due to lack of oxygen
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia