എന്തോ മഹാവിജയം നേടിക്കളയും എന്ന മട്ടിലായിരുന്നു അവര്‍ പുറപ്പെട്ടത്; ആകെ ഉണ്ടായിരുന്ന ഒരു സീറ്റ് കൂടി നഷ്ടപ്പെടുത്തിയ ബി ജെ പിയെ കണക്കിന് കളിയാക്കി പിണറായി

 


തിരുവനന്തപുരം: (www.kvrtha.com 02.05.2021) എന്തോ മഹാവിജയം നേടിക്കളയും എന്ന മട്ടിലായിരുന്നു അവര്‍ പുറപ്പെട്ടത്. ആകെ ഉണ്ടായിരുന്ന ഒരു സീറ്റ് കൂടി നഷ്ടപ്പെടുത്തിയ ബി ജെ പിയെ കണക്കറ്റ് പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുപക്ഷം നേടിയ ഗംഭീര വിജയത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തോ മഹാവിജയം നേടിക്കളയും എന്ന മട്ടിലായിരുന്നു അവര്‍ പുറപ്പെട്ടത്; ആകെ ഉണ്ടായിരുന്ന ഒരു സീറ്റ് കൂടി നഷ്ടപ്പെടുത്തിയ ബി ജെ പിയെ കണക്കിന് കളിയാക്കി പിണറായി

കേരള രാഷ്ട്രീയചരിത്രം തിരുത്തുന്ന തരത്തിലുള്ള വിജയമാണ് എല്‍ഡിഎഫ് നേടിയതെന്നും വലിയ ആഘോഷങ്ങള്‍ നാടാകെ നടക്കേണ്ട സമയമാണെന്നും പറഞ്ഞ മുഖ്യമന്ത്രി, അതിനുള്ള സാഹചര്യമല്ല ഇപ്പോള്‍ ഉള്ളതെന്നും ഓര്‍മിപ്പിച്ചു. കേരളജനതയാണ് എല്‍ഡിഎഫ് നേടിയ ഈ വിജയത്തിന്റെ അവകാശികളെന്നും അഞ്ച് വര്‍ഷക്കാലത്തെ സര്‍ക്കാരിന്റെ ഭരണത്തിനുള്ള അംഗീകാരമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

എന്തോ മഹാവിജയം നേടിക്കളയും എന്ന മട്ടിലായിരുന്നു ബി ജെ പി പുറപ്പെട്ടത്. സര്‍കാര്‍ രൂപീകരിക്കുന്ന കാര്യത്തിലേക്ക് അടക്കം തങ്ങള്‍ നീങ്ങുകയാണ് എന്ന മട്ടിലുള്ള പ്രസ്താവനകള്‍ ബിജെപിയുടെ ഉന്നത നേതാക്കള്‍ തന്നെ നടത്തിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സാധാരണ നിലയിലുള്ള ഭൂരിപക്ഷം പോലും അതിനായി ആവശ്യമില്ല എന്ന് പറയുന്ന നിലയില്‍ വരെ അതെത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബിജെപിയുടെ അകൗണ്ട് ക്ലോസ് ചെയ്യുമെന്നാണ് ഞങ്ങള്‍ പറഞ്ഞത്. വിജയത്തിനായി പ്രധാനമന്ത്രിയും അമിത് ഷായും ഇവിടെ സമയം ചിലവിട്ടു. ബിജെപി വന്‍തോതില്‍ പണം ചിലവാക്കി. എന്നാല്‍ ബിജെപിയുടെ അകൗണ്ട് ക്ലോസ് ചെയ്യുമെന്നാണ് ഞങ്ങള്‍ പറഞ്ഞത്. ചെയ്യുന്നത് പറയുകയും പറയുന്നത് ചെയ്യുകയും ചെയ്യുന്ന സര്‍കാരാണ് ഇതെന്നും അത് ജനത്തിന് അറിയാവുന്ന കാര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

വര്‍ഗീയത ഇവിടെ ചിലവാകില്ല. വര്‍ഗീയ രാഷ്ട്രീയത്തിന് കേരളത്തില്‍ ഇടമില്ല. യുഡിഎഫ് നാടിന്റെ പ്രശ്‌നങ്ങള്‍ക്കൊപ്പം നിന്നില്ല. യുഡിഎഫ് മുദ്രാവാക്യം ജനം തള്ളി. അവരുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാണ്. മാറി മാറി വരുന്ന സര്‍കാരുകളെ പരീക്ഷിക്കുന്ന പതിവ് ജനം തിരുത്തി. ഈ വിജയത്തിന് ചരിത്ര പ്രാധാന്യമുണ്ട്. വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ദരിദ്രര്‍ക്ക് സാധാരണ ജീവിതത്തിനുള്ള അവസരമൊരുക്കിയെന്നും പിണറായി പറഞ്ഞു.

Keywords:  Pinarayi Vijayan criticized BJP after election result, Thiruvananthapuram, News, Pinarayi  Vijayan, Chief Minister, BJP, Criticism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia