SWISS-TOWER 24/07/2023

പ്രശസ്ത തമിഴ് ഹാസ്യ താരം പാണ്ഡു അന്തരിച്ചു

 


ADVERTISEMENT


ചെന്നൈ: (www.kvartha.com 06.05.2021) പ്രശസ്ത തമിഴ് ഹാസ്യ താരം പാണ്ഡു (74) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കുറച്ചു നാളായി ചികിത്സയിലായിരുന്നു. പാണ്ഡുവിന്റെ ഭാര്യ കുമുദ  കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
Aster mims 04/11/2022

1970കളിലാണ് പാണ്ഡു തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. എം ജി ആര്‍, ശിവാജി ഗണേശന്‍, കമല്‍ഹാസന്‍, രജനീകാന്ത്, വിജയ്, അജിത്ത് അടക്കം മൂന്നു തലമുറകളിലായി പ്രമുഖ നടന്മാര്‍ക്കും സംവിധായകര്‍ക്കും ഒപ്പം പ്രവര്‍ത്തിച്ചു.

പ്രശസ്ത തമിഴ് ഹാസ്യ താരം പാണ്ഡു അന്തരിച്ചു


1981ല്‍ പുറത്തിറങ്ങിയ കരൈയെല്ലാം ശെന്‍ബാഗാപൂ എന്ന ചിത്രത്തിലെ പാണ്ഡുവിന്റെ അഭിനയം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. 1996ല്‍ പുറത്തിറങ്ങിയ അജിത്തിന്റെ ഹിറ്റ് ചിത്രം കാതല്‍കോട്ടൈയിലെ പ്രകടനത്തിലൂടെ മികച്ച നടനായി പേരെടുത്തു.

ചിന്ന തമ്പി, ബന്ദ്രി, ഗില്ലി, ഗോകുലത്തില്‍  സീത, കാലമെല്ലാം കാദല്‍ വാഴ്ക, മന്നവ, വാലി, പൂമകള്‍ ഊര്‍വലം, ജോഡി, ജയിംസ് പാണ്ഡു അടക്കം നിരവധി സിനിമകളില്‍ പാണ്ഡു അഭിനയിച്ചു. വ്യത്യസ്ത കഥാപാത്രങ്ങള്‍ വഴി പ്രേക്ഷക മനസില്‍ ഇടംപിടിച്ച ഹാസ്യതാരമാണ് പാണ്ഡു.

Keywords:  News, National, India, Chennai, Tamil, Actor, Kollywood, Death, Health, Trending, COVID-19, Wife, Entertainment, Pandu, Popular Tamil Comedian, Dies
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia