ഇനി ഒറ്റയ്ക്ക് നിൽക്കാനാവില്ല: മുന്നണി സാധ്യതകൾ തേടി പി സി ജോർജ്

 


കോട്ടയം: (www.kvartha.com 05.05.2021) തെരെഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ മുന്നണി സാധ്യതകള്‍ തേടി പി സി ജോര്‍ജ്. എംഎല്‍എ അല്ലാതെ ശക്തമായി പൊതുപ്രവര്‍ത്തവുമായി മുന്നോട്ട് പോകുമെന്നും മുന്നണി രാഷ്ട്രീയം വേണ്ടി വന്നാല്‍ ആലോചിക്കേണ്ടി വരുമെന്നും പി സി ജോര്‍ജ് പറഞ്ഞു. തനിക്കെതിരെ വരുന്ന ഭീഷണി അതേ നാണയത്തില്‍ നേരിടുമെന്നും പി സി ജോര്‍ജ് വ്യക്തമാക്കി.

പൂഞ്ഞാറില്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിസി ജോര്‍ജ് പരാജയം ഏറ്റുവാങ്ങുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലാണ് പി സി ജോര്‍ജിനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ 27821 വോടുകൾക്കായിരുന്നു പി സി ജോർജ്‌ വിജയിച്ചത്‌.

ഇനി ഒറ്റയ്ക്ക് നിൽക്കാനാവില്ല: മുന്നണി സാധ്യതകൾ തേടി പി സി ജോർജ്

ആദ്യമായി എൽഡിഎഫ്‌ സ്ഥാനാർഥിയായി ജോർജ്‌ മത്സരിച്ച 1980ൽ 44 ശതമാനം വോടു നേടിയായിരുന്നു വിജയം. പിന്നീടങ്ങോട്ട്‌ ഇരുമുന്നണികളിൽ നിന്നും തനിച്ചുമായി ആറ് തവണ അദ്ദേഹം വിജയിച്ച് നിയമസഭയിൽ എത്തിയിരുന്നു. 1982, 96, 2001, 2006, 2011, 2016 എന്നീ തെരഞ്ഞെടുപ്പുകളിലാണ്‌ നിയമസഭയിലെത്തിയത്‌.

Keywords:  News, Kottayam, Assembly-Election-2021, P.C George, Politics, Kerala, State, Top-Headlines, P C George looking to join any front.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia