ഓക്സിജൻ ക്ഷാമം: സംഭാവന ചെയ്യണമെന്ന് കാസർകോട് ജില്ലാ കലക്ടർ

 


കാസര്‍കോട്: (www.kvartha.com 12.05.2021) ജില്ലയിൽ ചില ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം നേരിടേണ്ടി വരുന്ന സാഹചര്യം കണക്കിലെടുത്ത് ഓക്‌സിജന്‍ സിലിൻഡെറുകള്‍ സംഭാവന ചെയ്യണമെന്ന് പൊതുജനങ്ങളോട് ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍. ഓക്സിജൻ ക്ഷാമം ഉണ്ടാവാതിരിക്കാനുള്ള മുന്‍കരുതല്‍ എന്നാണ് ഫേസ്ബുക് പോസ്റ്റില്‍ കലക്ടര്‍ വ്യക്തമാക്കിയത്.

സാമൂഹിക സാംസ്കാരിക വ്യാവസായിക സന്നദ്ധ സേവന രംഗത്തെ ആളുകളും കൂട്ടായ്മകളും ആരോഗ്യ - വ്യാവസായിക ആവശ്യത്തിനും മറ്റും ഉപയോഗിക്കുന്ന ഡി ടൈപ് സിലിൻഡെറുകൾ ജില്ലയ്ക്കുവേണ്ടി സംഭാവന ചെയ്ത് ജില്ലയുടെ സിലിൻഡെർ ചലെഞ്ചിൽ പങ്കളികളാവണം എന്നായിരുന്നു കലക്ടറുടെ അഭ്യർഥന.

ഓക്സിജൻ ക്ഷാമം: സംഭാവന ചെയ്യണമെന്ന് കാസർകോട് ജില്ലാ കലക്ടർ

കാസര്‍കോട്ടെ ഗുരുതര സാഹചര്യം വെളിവാക്കുന്നന്നതാണ് കലക്ടറുടെ ഫേസ്ബുക് പോസ്‌റ്റെന്നും കാസറകോടിന് മാത്രം ഇത്തരം പ്രതിസന്ധി എങ്ങനെ ഉണ്ടായെന്നും ജനങ്ങൾ പ്രതികരിച്ചു.

Keywords:  News, Kasaragod, Kerala, State, Top-Headlines, COVID-19, District Collector, Hospital, Oxygen deficiency: Kasaragod District Collector asked to donate cylinders.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia