കോവിഡ് മഹാമാരി ലോകത്തെ പ്രതിസന്ധിയിലാഴ്ത്തിയ ഈ കാലത്ത് അതിനെതിരെ മനുഷ്യരാശി ഉയര്‍ത്തുന്ന പോരാട്ടത്തിലെ നിര്‍ണായക സാന്നിധ്യമാണ് നഴ്‌സുമാര്‍; മാലാഖമാര്‍ക്ക് 'ലോക നഴ്‌സസ് ദിന' ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

 


തിരുവനന്തപുരം: (www.kvartha.com 12.05.2021) ലോക നഴ്‌സ് ദിനത്തില്‍ എല്ലാ നഴ്‌സുമാര്‍ക്കും ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി ആശംസകള്‍ അറിയിച്ചത്. രാജ്യത്തെ നഴ്‌സിംഗ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 20 ലക്ഷം നഴ്‌സുമാരില്‍ 18 ലക്ഷവും കേരളത്തില്‍ നിന്നാണ് എന്നുള്ളത് ആതുരശുശ്രൂഷാ രംഗത്ത് എത്രമാത്രം നിര്‍ണായകമാണ് അവരുടെ സ്ഥാനമെന്ന യാഥാര്‍ഥ്യത്തിന് അടിവരയിടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് മഹാമാരി ലോകത്തെ പ്രതിസന്ധിയിലാഴ്ത്തിയ ഈ കാലത്ത് അതിനെതിരെ മനുഷ്യരാശി ഉയര്‍ത്തുന്ന പോരാട്ടത്തിലെ നിര്‍ണായക സാന്നിധ്യമാണ് നഴ്‌സുമാര്‍; മാലാഖമാര്‍ക്ക് 'ലോക നഴ്‌സസ് ദിന' ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

നമ്മുടെ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണിതെന്നും അദ്ദേഹം പറയുന്നു. സ്വജീവന്‍ പണയം വച്ച് മറ്റൊരാളുടെ ജീവന്‍ സംരക്ഷിക്കാന്‍ പോരാടേണ്ടി വരുന്നവരാണ് നഴ്‌സുമാര്‍. സമൂഹമെന്ന നിലയില്‍ അത് തിരിച്ചറിഞ്ഞു കൊണ്ട് കൂടുതല്‍ പിന്തുണ നഴ്‌സുമാര്‍ക്ക് നമ്മള്‍ നല്‍കേണ്ടതുണ്ട്. ഈ അന്താരാഷ്ട്ര നഴ്‌സസ് ദിനത്തില്‍ കേരളത്തിന്റെ ആദരവും സ്‌നേഹവും നഴ്‌സുമാര്‍ക്കൊപ്പമുണ്ടാകുമെന്ന് നമുക്ക് ഉറപ്പിക്കാം. ആ സന്ദേശം എല്ലാവരുമായി പങ്കുവയ്ക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫേസ് ബുകിന്റെ പൂര്‍ണരൂപം ;

കോവിഡ് മഹാമാരി ലോകത്തെ പ്രതിസന്ധിയിലാഴ്ത്തിയ ഈ കാലത്ത് അതിനെതിരെ മനുഷ്യരാശി ഉയര്‍ത്തുന്ന പോരാട്ടത്തിലെ നിര്‍ണായക സാന്നിധ്യമാണ് നഴ്‌സുമാര്‍. അവരുടെ ത്യാഗവും സേവന സന്നദ്ധതയും എന്നത്തേക്കാളും അനിവാര്യമായ ഘട്ടമാണിത്. മാതൃകാപരമായ രീതിയില്‍ ആ ഉത്തരവാദിത്വം നിര്‍വഹിക്കുന്ന എല്ലാ നഴ്‌സുമാര്‍ക്കും 'ലോക നഴ്‌സസ് ദിന' ആശംസകള്‍ ഹൃദയപൂര്‍വം നേരുന്നു.

അതോടൊപ്പം, നമ്മുടെ സംസ്ഥാനത്ത് മാത്രമല്ല ലോകമെമ്പാടും സേവനമനുഷ്ഠിക്കുന്ന മലയാളി നഴ്‌സുമാരോട് പ്രത്യേകം നന്ദി പറയുകയാണ്. രാജ്യത്തെ നഴ്‌സിംഗ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 20 ലക്ഷം നഴ്‌സുമാരില്‍ 18 ലക്ഷവും കേരളത്തില്‍ നിന്നാണ് എന്നുള്ളത് ആതുരശുശ്രൂഷാ രംഗത്ത് എത്രമാത്രം നിര്‍ണായകമാണ് അവരുടെ സ്ഥാനമെന്ന യാഥാര്‍ഥ്യത്തിന് അടിവരയിടുകയാണ്.

നമ്മുടെ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണിത്. സ്വജീവന്‍ പണയം വച്ച് മറ്റൊരാളുടെ ജീവന്‍ സംരക്ഷിക്കാന്‍ പോരാടേണ്ടി വരുന്നവരാണ് നഴ്‌സുമാര്‍. സമൂഹമെന്ന നിലയില്‍ അത് തിരിച്ചറിഞ്ഞു കൊണ്ട് കൂടുതല്‍ പിന്തുണ നഴ്‌സുമാര്‍ക്ക് നമ്മള്‍ നല്‍കേണ്ടതുണ്ട്. ഈ അന്താരാഷ്ട്ര നഴ്‌സസ് ദിനത്തില്‍ കേരളത്തിന്റെ ആദരവും സ്‌നേഹവും നഴ്‌സുമാര്‍ക്കൊപ്പമുണ്ടാകുമെന്ന് നമുക്ക് ഉറപ്പിക്കാം. ആ സന്ദേശം എല്ലാവരുമായി പങ്കുവയ്ക്കാം.

കോവിഡ് മഹാമാരി ലോകത്തെ പ്രതിസന്ധിയിലാഴ്ത്തിയ ഈ കാലത്ത് അതിനെതിരെ മനുഷ്യരാശി ഉയര്‍ത്തുന്ന പോരാട്ടത്തിലെ നിര്‍ണായക സാന്നിധ്യമാണ് നഴ്‌സുമാര്‍; മാലാഖമാര്‍ക്ക് 'ലോക നഴ്‌സസ് ദിന' ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


Keywords:  Nurses are a crucial presence in the human race's struggle against Covid epidemic at this time of crisis; Chief Minister Pinarayi Vijayan wishes angels' World Nurses' Day ', Thiruvananthapuram, News, Health, Health and Fitness, Pinarayi vijayan, Chief Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia