വാക്സിന്‍ പാഴാക്കല്‍ ഒഴിവാക്കാനായി 18-44 പ്രായത്തില്‍പെട്ടവര്‍ക്ക് സര്‍കാര്‍ വാക്സിനേഷന്‍ സെന്ററുകളില്‍ സ്പോട് രജിസ്ട്രേഷന്‍

 


ന്യൂഡെല്‍ഹി: (www.kvartha.com 24.05.2021) വാക്സിന്‍ പാഴാക്കല്‍ ഒഴിവാക്കാനായി 18-44 പ്രായത്തില്‍പെട്ട കുറച്ചു പേര്‍ക്ക് സര്‍കാര്‍ വാക്സിനേഷന്‍ സെന്ററുകളില്‍ സ്പോട് രജിസ്ട്രേഷന്‍ അനുവദിക്കുമെന്ന് കേന്ദ്രസര്‍കാര്‍. സര്‍കാര്‍ ആശുപത്രികളില്‍ മാത്രമായിരിക്കും ഈ സൗകര്യം ഉപയോഗപ്പെടുത്തുക.

വാക്സിന്‍ പാഴാക്കല്‍ ഒഴിവാക്കാനായി 18-44 പ്രായത്തില്‍പെട്ടവര്‍ക്ക് സര്‍കാര്‍ വാക്സിനേഷന്‍ സെന്ററുകളില്‍ സ്പോട് രജിസ്ട്രേഷന്‍

ഓണ്‍-സൈറ്റ് രജിസ്ട്രേഷന്‍ സംബന്ധിച്ച് അന്തിമതീരുമാനം അതത് സംസ്ഥാന സര്‍കാരുകള്‍ക്കു സ്വീകരിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.

ഓണ്‍ലൈനില്‍ അപേക്ഷിച്ചവര്‍ എത്താതിരിക്കുന്ന സാഹചര്യത്തില്‍ ഉപയോഗിക്കാതിരിക്കുന്ന/പാഴായിപ്പോകാന്‍ ഇടയുള്ള വാക്സിന്‍ ഡോസ് ഓണ്‍-സൈറ്റ് രജിസ്ട്രേഷന്‍ വഴി നല്‍കാമെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. ഇന്റര്‍നെറ്റ്, സ്മാര്‍ട്ഫോണ്‍ ഉപയോഗിക്കാത്തവര്‍ക്ക് ഇതിനായി മുന്‍ഗണന നല്‍കും.

Keywords:  Now, on-site registration for 18 and above at govt vaccination centres, New Delhi, News, Health, Health and Fitness, Hospital, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia