ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപ തന്നെ; സര്‍കാര്‍ ഉത്തരവിന് സ്‌റ്റേയില്ലെന്ന് ഹൈകോടതി

 


കൊച്ചി: (www.kvartha.com 07.05.2021) സംസ്ഥാനത്ത് കോവിഡ് രോഗം തിരിച്ചറിയുന്നതിനുള്ള ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപ ആക്കിയ സര്‍കാര്‍ ഉത്തരവ് സ്റ്റേ ചെയ്യില്ലെന്ന് ഹൈകോടതി. സ്റ്റേ ചെയ്യണമെന്ന ലാബ് ഉടമകളുടെ ആവശ്യം ഹൈകോടതി അംഗീകരിച്ചില്ല. പരിശോധനയ്ക്ക് ചെലവ് 135 രൂപ മുതല്‍ 245 രൂപ വരെയാണെന്നും കോടതി നിരീക്ഷിച്ചു. പരിശോധനാ നിരക്ക് 1700ല്‍ നിന്ന് 500 രൂപയാക്കി കുറച്ചാണ് സര്‍കാര്‍ ഉത്തരവിട്ടത്. ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപ തന്നെ; സര്‍കാര്‍ ഉത്തരവിന് സ്‌റ്റേയില്ലെന്ന് ഹൈകോടതി
വിപണി നിരക്കനുസരിച്ച് ടെസ്റ്റിനു വേണ്ട സംവിധാനങ്ങള്‍ക്ക് 240 രൂപ മാത്രമാണ് ചെലവ് എന്നു വിലയിരുത്തിയാണ് നിരക്ക് കുറച്ചതെന്ന് സര്‍കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു. നിരക്കു കുറച്ചത് പരിശോധനാ ഫലത്തിന്റെ നിലവാരത്തെ ബാധിക്കുമെന്നും ലാബുകള്‍ക്ക് കനത്ത ബാധ്യതയുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍കാര്‍ ഉത്തരവ് റദ്ദാക്കുകയോ സബ്‌സിഡി ലഭ്യമാക്കുകയോ ചെയ്യണമെന്ന് ലാബ് ഉടമകള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

ഇതര സംസ്ഥാനങ്ങളിലും ചെലവ് ഏതാണ്ട് സമാനമാണെന്നിരിക്കെയാണ് കേരളത്തില്‍ 1700 രൂപ ഈടാക്കുന്നത്. ഇതു പരിഗണിച്ചു വിശദമായ പഠനത്തിനുശേഷമാണ് നിരക്ക് വെട്ടിക്കുറച്ചത് എന്നാണ് സര്‍കാര്‍ വിശദീകരണം.

ആര്‍ടിപിസിആര്‍ പരിശോധനയെ അവശ്യസേവന നിയമത്തിന്റെ പരിധിയില്‍ ഉള്‍പെടുത്താവുന്നതാണെന്നും ഇക്കാര്യത്തില്‍ സര്‍കാരിനു തീരുമാനം എടുക്കാമെന്നും കോടതി നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു.

Keywords:  No change in government order to reduce RTPCR rate Says High Court, Kochi, News, Health, Health and Fitness, High Court of Kerala, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia