വരനും വധുവും വിവാഹമണ്ഡപത്തില്‍ നിന്നും മാസ്‌കില്ലാതെ റോഡിലേക്ക്; കയ്യോടെ പിടികൂടി പട്രോളിംഗ് സംഘം; പിന്നീട് സംഭവിച്ചത്!

 


കുമളി: (www.kvartha.com 24.05.2021) കോവിഡിനിടെ നിയന്ത്രണങ്ങള്‍ പാലിച്ചു നടത്തിയ വിവാഹ ചടങ്ങിലൂടെ പുതു ജീവിതത്തിലേക്കു കാലെടുത്തുവച്ച വധുവരന്മാര്‍ക്ക് മുഖാവരണത്തിന്റെ കരുതല്‍ മറക്കരുതെന്ന ഉപദേശം നല്‍കി പൊലീസ്. 

കമ്പം വടക്കേപെട്ടി സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞദിവസമാണ് രസകരമായ സംഭവം അരങ്ങേറിയത്. ഇവിടെ നടന്ന വിവാഹച്ചടങ്ങിന് ശേഷം വധുവും വരനും വിവാഹമണ്ഡപത്തില്‍ നിന്ന് പുറത്ത് റോഡിലേക്കിറങ്ങിയപ്പോഴാണ് സിഐ ശിലൈമണി പട്രോളിങ്ങിന്റെ ഭാഗമായി ഇതുവഴിയെത്തിയത്.

പോരേ പുകില്‍, വരനും വധുവും മാസ്‌ക് ധരിച്ചിട്ടില്ലെന്ന് കണ്ടതോടെ വാഹനം നിര്‍ത്തി പുറത്തിറങ്ങിയ സിഐ തന്റെ കൈവശമുണ്ടായിരുന്ന മാസ്‌ക് ഇരുവര്‍ക്കും സമ്മാനിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങരുതെന്ന ഉപദേശവും നല്‍കിയാണ് സിഐ മടങ്ങിയത്.

വരനും വധുവും വിവാഹമണ്ഡപത്തില്‍ നിന്നും മാസ്‌കില്ലാതെ റോഡിലേക്ക്; കയ്യോടെ പിടികൂടി പട്രോളിംഗ് സംഘം; പിന്നീട് സംഭവിച്ചത്!

Keywords:  Newly couple did not wearing masks, Kumali, News, Local News, Marriage, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia