കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇരുവരുടെയും ഓക്‌സിജന്റെ അളവ് കുത്തനെ കുറഞ്ഞു, മണിക്കൂറുകള്‍ക്കിടെ ഭര്‍ത്താവും അമ്മയും ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചു: ഇരുവരെയും നഷ്ടമായതിന്റെ ആഘാതത്തില്‍ മുന്‍ ദൂരദര്‍ശന്‍ ഡയറക്ടര്‍ അര്‍ചന ദത്ത

 



ന്യൂഡെല്‍ഹി: (www.kvartha.com 04.05.2021) കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇരുവരുടെയും ഓക്‌സിജന്റെ അളവ് കുത്തനെ കുറഞ്ഞു, മണിക്കൂറുകള്‍ക്കിടെ ഭര്‍ത്താവും അമ്മയും ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചെന്നും വികാര നിര്‍ഭരമായ കുറിപ്പുമായി മുന്‍ ദൂരദര്‍ശന്‍ ഡയറക്ടര്‍ അര്‍ചന ദത്ത. ഇരുവരെയും പെട്ടെന്ന് നഷ്ടമായതിന്റെ ആഘാതത്തില്‍ അര്‍ചന ദത്ത.   

'എന്നെപ്പോലുള്ള പലരും തങ്ങള്‍ക്ക് ഇത് സംഭവിക്കില്ലെന്ന് കരുതിയിരിക്കാം. പക്ഷേ അത് സംഭവിച്ചു. എന്റെ മാതാവും ഭര്‍ത്താവും ചികിത്സ കിട്ടാതെ മരിച്ചു. ഞങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ടിരുന്ന എല്ലാ മുന്‍ നിര ആശുപത്രികളിലേക്കും പ്രവേശനം നിഷേധിക്കപ്പെട്ടു. അതെ, അവരുടെ മരണശേഷം കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു' -ദത്ത ട്വീറ്റ് ചെയ്തു.   
'എന്റെ മകന്‍ രണ്ടുപേരെയും തെക്കന്‍ ഡെല്‍ഹിയിലെ നിരവധി സ്വകാര്യ ആശുപത്രികളിലെത്തിച്ചിരുന്നു. എന്നാല്‍ അവര്‍ക്ക് പ്രവേശനം നിഷേധിച്ചു. തുടര്‍ന്ന് മാല്‍വിയ നഗറിലെ ഒരു സര്‍കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു' -അര്‍ചന ദത്ത പി ടി ഐയോട് പറഞ്ഞു. മകന്‍ ഓക്‌സിജന്‍ സിലിന്‍ഡറിനായി എല്ലായിടത്തും അലഞ്ഞെങ്കിലും ലഭ്യമായില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇരുവരുടെയും ഓക്‌സിജന്റെ അളവ് കുത്തനെ കുറഞ്ഞു, മണിക്കൂറുകള്‍ക്കിടെ ഭര്‍ത്താവും അമ്മയും ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചു: ഇരുവരെയും നഷ്ടമായതിന്റെ ആഘാതത്തില്‍ മുന്‍ ദൂരദര്‍ശന്‍ ഡയറക്ടര്‍ അര്‍ചന ദത്ത


ഭര്‍ത്താവ് എ ആര്‍ ദത്തയ്ക്ക് 68 വയസായിരുന്നു. മാതാവ് ഭാനി മുഖര്‍ജിക്ക് 88 വയസുമായിരുന്നു. അസുഖബാധിതരായ ഇരുവര്‍ക്കും ആശുപത്രി പ്രവേശനം ലഭിച്ചിരുന്നില്ല. ഓക്‌സിജന്റെ അളവ് ശരീരത്തില്‍ കുറഞ്ഞതോടെയായിരുന്നു ഇരുവരുടെയും മരണം. ഏപ്രില്‍ 27ന് മാല്‍വിയ നഗര്‍ സര്‍കാര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഇരുവരെയും നഷ്ടമായതിന്റെ ആഘാതത്തിലാണെന്ന് അര്‍ചന ദത്ത ട്വീറ്റ് ചെയ്തു. 

പ്രതിഭ പട്ടീല്‍ രാഷ്ട്രപതിയായിരുന്ന കാലഘട്ടത്തില്‍ രാഷ്ട്രപതി ഭവനിലെ വക്താവായിരുന്നു അര്‍ച്ചന. ഇന്ത്യന്‍ സെര്‍വിസസ് ഓഫിസറായ അര്‍ചന ദത്ത 2014ലാണ് ദൂരദര്‍ശന്‍ ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തുനിന്ന് വിരമിക്കുന്നത്. പ്രതിരോധ മന്ത്രാലയത്തിലെ പരിശീലന കേന്ദ്രത്തിലെ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് വിരമിച്ച വ്യക്തിയാണ് ഭര്‍ത്താവ് എ ആര്‍ ദത്ത. 

Keywords:  News, National, India, New Delhi, COVID-19, Trending, Death, Husband, Mother, My husband, mother died without treatment within an hour of each other: DD's ex-Director General Archana Datta
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia