Follow KVARTHA on Google news Follow Us!
ad

നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ആദ്യമായി ചേര്‍ന്ന യുഡിഎഫ് ഏകോപന സമിതി യോഗത്തില്‍ പങ്കെടുത്തില്ല; ഇടഞ്ഞ് മുല്ലപ്പള്ളി രാമചന്ദ്രന്‍

Mullappally Ramachandran absent from UDF coordination committee meeting #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com 28.05.2021) നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ആദ്യമായി ചേര്‍ന്ന യു ഡി എഫ്  ഏകോപന സമിതി യോഗത്തില്‍ നിന്ന് വിട്ടുനിന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. വെള്ളിയാഴ്ചയാണ് ആദ്യ യോഗം ചേര്‍ന്നത്. 

കെ പി സി സി അധ്യക്ഷ സ്ഥാനം രാജിവയ്ക്കാന്‍ സന്നദ്ധത അറിയിച്ചതിന് പിന്നാലെ താന്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. രാജി അറിയിച്ചതിനാല്‍ കെ പി സി സി അധ്യക്ഷനെന്ന നിലയില്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ തീരുമാനം.

News, Kerala, State, Thiruvananthapuram, UDF, Meeting, Mullappalli Ramachandran, Politics, Party, Mullappally Ramachandran absent from UDF coordination committee meeting


നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ മുല്ലപ്പള്ളിക്കെതിരെ പാര്‍ടിയില്‍ നിന്ന് വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. കെ പി സി സി അധ്യക്ഷ സ്ഥാനം ഒഴിയണമെന്നും പാര്‍ടിക്കുള്ളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു.

Keywords: News, Kerala, State, Thiruvananthapuram, UDF, Meeting, Mullappalli Ramachandran, Politics, Party, Mullappally Ramachandran absent from UDF coordination committee meeting

Post a Comment