വന്‍ പ്രതിഷേധങ്ങള്‍ നടന്ന സിഎഎ നടപ്പാക്കാന്‍ കേന്ദ്രസര്‍കാര്‍ നടപടി; രാജ്യത്തെ പാകിസ്ഥാന്‍, ബംഗ്ലാദേശ് അഭയാര്‍ഥികളില്‍ നിന്ന് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചു

 



ന്യൂഡെല്‍ഹി: (www.kvartha.com 29.05.2021) പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍കാര്‍ നടപടി ആരംഭിച്ചു. രാജ്യത്തെ മുസ്ലിം ഇതര അഭയാര്‍ഥികളില്‍ നിന്ന് പൗരത്വത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അപേക്ഷ ക്ഷണിച്ചു. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ അഭയാര്‍ത്ഥികളായ മുസ്ലീം ഇതര മതക്കാരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. ഇതു സംബന്ധിച്ച ഉത്തരവ് കേന്ദ്ര സര്‍കാര്‍ പുറപ്പെടുവിച്ചു. ഗുജറാത്ത്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് ഹരിയാന പഞ്ചാബ് സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ താമസിക്കുന്നവരാണ് അപേക്ഷ നേടിയത്.

വന്‍ പ്രതിഷേധങ്ങള്‍ നടന്ന സിഎഎ നടപ്പാക്കാന്‍ കേന്ദ്രസര്‍കാര്‍ നടപടി; രാജ്യത്തെ പാകിസ്ഥാന്‍, ബംഗ്ലാദേശ് അഭയാര്‍ഥികളില്‍ നിന്ന് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചു


പൗരത്വ നിയമം 1955 ന്റെ 2009 ലെ ചട്ടങ്ങള്‍ ആധാരമാക്കിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനം. വന്‍ പ്രതിഷേധങ്ങള്‍ നടന്ന 2019 ലെ പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപംകൊടുത്തിട്ടില്ല. 2019ലാണ് പൗരത്വ ഭേദഗതി നിയമം (സിഎഎ) പാര്‍ലമെന്റില്‍ പാസാകുന്നത്. തുടര്‍ന്ന് രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. 

Keywords:  News, National, India, New Delhi, CAA, Protest, Application, Central Government, MHA invites applications for citizenship from non-Muslim refugees from Afghanistan, Pakistan, Bangladesh
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia