SWISS-TOWER 24/07/2023

കണ്ണിലും കൈകളിലും പരുക്ക്; ഡൊമിനികയില്‍ അറസ്റ്റിലായ വജ്രവ്യാപാരി മെഹുല്‍ ചോക്‌സിയുടെ ദൃശ്യങ്ങള്‍ പുറത്ത്

 


ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com 30.05.2021) കണ്ണിലും കൈകളിലും പരുക്കേറ്റ നിലയില്‍ ഡൊമിനികയില്‍ അറസ്റ്റിലായ വജ്രവ്യാപാരി മെഹുല്‍ ചോക്‌സിയുടെ ദൃശ്യങ്ങള്‍ പുറത്ത്. ഡൊമിനികയിലെ ജയിലില്‍നിന്നുള്ള ദൃശ്യങ്ങളാണ് ആന്റിഗ്വാ ന്യൂസ്‌റൂം എന്ന മാധ്യമം പുറത്തുവിട്ടത്. 
Aster mims 04/11/2022

ചോക്‌സിക്കായി ഡൊമിനികയിലെ കോടതിയില്‍ അഭിഭാഷകര്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി ബുധനാഴ്ച പരിഗണിക്കും. ഇതില്‍ വിധി വരുന്നതുവരെ ചോക്‌സിയെ രാജ്യത്തിനു പുറത്തേക്കു വിടുന്നതു ഡൊമിനികന്‍ സുപ്രീം കോടതി വിലക്കിയിട്ടുണ്ട്. അനന്തരവന്‍ നീരവ് മോദിക്കൊപ്പം പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്നു 13,500 കോടി രൂപയുടെ വായ്പത്തട്ടിപ്പ് നടത്തിയ കേസിലാണ് ചോക്‌സി പ്രതിയായിട്ടുള്ളത്.
     
കണ്ണിലും കൈകളിലും പരുക്ക്; ഡൊമിനികയില്‍ അറസ്റ്റിലായ വജ്രവ്യാപാരി മെഹുല്‍ ചോക്‌സിയുടെ ദൃശ്യങ്ങള്‍ പുറത്ത്

    
ഇന്‍ഡ്യയുമായി കുറ്റവാളി കൈമാറ്റ കരാര്‍ ഇല്ലാത്ത ആന്റിഗ്വയിലാണ് 2018 മുതല്‍ മെഹുല്‍ ചോക്‌സിയുടെ താമസം. അവിടെനിന്നും കാണാതായ ഇയാള്‍ക്കു വേണ്ടി ഇന്റര്‍പോള്‍ തിരച്ചില്‍ നോടിസ് പുറപ്പെടുവിച്ചതിനു പിന്നാലെയാണു അയല്‍രാജ്യമായ ഡൊമിനികയില്‍ കഴിഞ്ഞദിവസം അറസ്റ്റുണ്ടായത്. ഡൊമിനികയില്‍നിന്ന് ആന്റിഗ്വയ്ക്കു കൈമാറാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. 

ഇന്‍ഡ്യയിലേക്കു നാടു കടത്തുന്നതുമായി ബന്ധപ്പെട്ട കേസും പൗരത്വം സംബന്ധിച്ച മറ്റൊരു കേസും ആന്റിഗ്വയില്‍ത്തന്നെയുണ്ട്. കേസില്‍ നേരത്തേ അറസ്റ്റിലായ നീരവ് മോദി ഇപ്പോള്‍ ലന്‍ഡനിലെ ജയിലിലാണ്.

Keywords:  News, National, India, New Delhi, Arrested, Business Man, Prison, Photo, Injured, Case, Mehul Choksi Seen In Dominica Police Custody In New Photo
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia