SWISS-TOWER 24/07/2023

രോഗികളുടെ എണ്ണം കൂടുന്നു; മെഡികല്‍ ഇന്റേണുകളെയും കോവിഡ് ഡ്യൂടിക്ക് നിയോഗിക്കാന്‍ നിര്‍ദേശിച്ച് മോദി

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 03.05.2021) കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ മെഡികല്‍ ഇന്റേണുകളെയും കോവിഡ് ഡ്യൂടിക്കു നിയോഗിക്കണമെന്ന നിര്‍ദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് ഡ്യൂടിക്കു കൂടുതല്‍ പേരെ നിയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണു നീക്കം. രോഗികളുടെ എണ്ണം കൂടുന്നു; മെഡികല്‍ ഇന്റേണുകളെയും കോവിഡ് ഡ്യൂടിക്ക് നിയോഗിക്കാന്‍ നിര്‍ദേശിച്ച് മോദി
Aster mims 04/11/2022 എംബിബിഎസ് അവസാന വര്‍ഷ വിദ്യാര്‍ഥികളെ ടെലി കണ്‍സല്‍ട്ടേഷന്‍, ചെറിയ ലക്ഷണങ്ങള്‍ മാത്രമുള്ള രോഗികളുടെ ചുമതല എന്നിവയ്ക്കായിരിക്കും നിയോഗിക്കുക. നിലവില്‍ കോവിഡ് രോഗികളെ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ ജോലി ഭാരം കുറയ്ക്കുന്നതിനാണ് ഇങ്ങനെയൊരു തീരുമാനം.

പുതിയ പിജി വിദ്യാര്‍ഥികള്‍ വരുന്നതുവരെ അവസാന വര്‍ഷ വിദ്യാര്‍ഥികളുടെ സേവനം കോവിഡ് രോഗികളുടെ പരചരണത്തിനായി ഉപയോഗിക്കും. ബിഎസ്സി/ ജിഎന്‍എം യോഗ്യതയുള്ള നഴ്‌സുമാരെ മുതിര്‍ന്ന ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും കീഴില്‍ കോവിഡ് നഴ്‌സിങ് ഡ്യൂട്ടികള്‍ക്ക് ഉപയോഗിക്കും. കോവിഡ് ഡ്യൂട്ടിയില്‍ 100 ദിവസമെങ്കിലും ജോലി ചെയ്തിട്ടുള്ളവര്‍ക്ക് ഇനി വരുന്ന സര്‍കാര്‍ റിക്രൂട് മെന്റില്‍ മുന്‍ഗണന നല്‍കാനും തീരുമാനിച്ചു. ഇവര്‍ക്കു കോവിഡ് വാക്‌സിനേഷനും ഉറപ്പാക്കും.

അതിനിടെ നീറ്റ് പിജി പരീക്ഷ നാലു മാസത്തേക്കു നീട്ടാന്‍ തീരുമാനിച്ചു. 2021 ഓഗസ്റ്റ് 31ന് മുന്‍പ് പരീക്ഷ നടത്തില്ല. പരീക്ഷ നടത്തുന്നതിനു ഒരു മാസം മുന്‍പു തന്നെ വിദ്യാര്‍ഥികള്‍ക്ക് അറിയിപ്പു നല്‍കും.

Keywords:  Medical Interns For Covid Duty Among Big New Decisions Of PM Modi, New Delhi, News, Health, Health and Fitness, Hospital, Treatment, Patient, Nurse, Govt-Doctors, Prime Minister, Narendra Modi, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia