കറുത്തവര്‍ഗക്കാര്‍ ഉടമകളായ മാധ്യമ സ്ഥാപനങ്ങള്‍ക്ക് പരസ്യം നല്‍കുന്നില്ല; പ്രമുഖ ഭക്ഷണശൃംഖല കമ്പനിയായ മാക് ഡൊണാല്‍ഡ്‌സിനെതിരെ 1000 കോടി അമേരികന്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ്

 



ന്യൂയോര്‍ക്: (www.kvartha.com 21.05.2021) വര്‍ണവിവേചനം കാണിക്കുന്നുവെന്ന് കാണിച്ച് പ്രമുഖ ഭക്ഷണശൃംഖല കമ്പനിയായ മാക് ഡൊണാല്‍ഡ്‌സിനെതിരെ 1000 കോടി അമേരികന്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നല്‍കി മാധ്യമ കമ്പനികള്‍. ബൈറന്‍ അലന്റെ ഉടമസ്ഥതയിലുള്ള എന്റര്‍ടെയ്‌മെന്റ് സ്റ്റുഡിയോ നെറ്റ് വര്‍ക്, ലൈഫ് സ്‌റ്റൈല്‍ ചാനല്‍, കാലവസ്ഥ ചാനല്‍ എന്നിവയ്ക്ക് ചികാഗോ ആസ്ഥാനമായ മാക് ഡൊണാല്‍ഡ്‌സ് പരസ്യം നല്‍കാന്‍ വിസമ്മതിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. 

മാധ്യമ സംരംഭകന്‍ ബൈറന്‍ അലന്റെ ഉടമസ്ഥതയിലുള്ള രണ്ടു കമ്പനികളാണ് പരാതിയുമായി ലോസ് അഞ്ചലോസ് സുപീരിയര്‍ കോര്‍ടിനെ സമീപിച്ചത്. മാക് ഡൊണാല്‍ഡ് പരസ്യം നല്‍കുന്നതിന് കറുത്തവര്‍ഗക്കാര്‍ ഉടമകളായ മാധ്യമ സ്ഥാപനങ്ങളെ ഒഴിവാക്കുന്നു എന്നാണ് ഇവര്‍ ഉന്നയിക്കുന്ന ആരോപണം.

കറുത്തവര്‍ഗക്കാര്‍ ഉടമകളായ മാധ്യമ സ്ഥാപനങ്ങള്‍ക്ക് പരസ്യം നല്‍കുന്നില്ല; പ്രമുഖ ഭക്ഷണശൃംഖല കമ്പനിയായ മാക് ഡൊണാല്‍ഡ്‌സിനെതിരെ 1000 കോടി അമേരികന്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ്


മാക് ഡൊണാല്‍ഡ്‌സിന്റെ ഉപയോക്താക്കളില്‍ 40 ശതമാനം കറുത്തവര്‍ഗക്കാരായിട്ടും 2019 ലെ കണക്ക് അനുസരിച്ച്  മാക് ഡൊണാല്‍ഡിന്റെ അമേരികയിലെ 5 ശതകോടിയുടെ പരസ്യ ബഡ്ജറ്റില്‍ നിന്നും വെറും 1.6 ദശലക്ഷം മാത്രമാണ് കറുത്തവര്‍ഗക്കാര്‍ ഉടമകളായ സ്ഥാപനങ്ങള്‍ക്ക് നല്‍കിയതെന്ന് പരാതിയില്‍ പറയുന്നു.

കേസില്‍ ഉചിതമായ മറുപടി കോടതിയില്‍ നല്‍കുമെന്ന് ഫുഡ് ചെയിന്‍ കമ്പനി പ്രതികരിച്ചു. കഴിഞ്ഞ മാര്‍ചില്‍ ഇത്തരത്തില്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ജനറല്‍ മോടേര്‍സ് കറുത്തവര്‍ഗക്കാരുടെ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ പരസ്യങ്ങള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 

അതേസമയം തങ്ങള്‍ കറുത്തവര്‍ഗക്കാര്‍ക്ക് നല്‍കുന്ന പരസ്യങ്ങളുടെ നിരക്ക് ഇതുവരെ 2 ശതമാനാമാണെന്നും അത് 2024 ഓടെ 5 ശതമാനാമായി വര്‍ധിപ്പിക്കും എന്നാണ് കേസ് വന്ന ദിവസം  മാക് ഡൊണാല്‍ഡ് പ്രതികരിച്ചത്. ഒപ്പം അമേരികയിലെ മറ്റ് വിഭാഗങ്ങളുടെ മാധ്യമ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന പരസ്യങ്ങളുടെ എണ്ണവും വര്‍ധിപ്പിക്കുമെന്ന് ഇവര്‍ കൂട്ടിച്ചേര്‍ത്തു. 

Keywords:  News, World, International, New York, Media, Complaint, Compensation, Case, Business, Finance, Technology, McDonald's Sued For $10 Billion Over Alleged Discrimination Against Companies Owned By Blacks
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia