'മൊബൈല്‍ കയ്യില്‍ കിട്ടിയപ്പോഴാണ് ഒരുപാട് പേര്‍ എനിക്കായി സ്‌നേഹിച്ചു, പ്രാര്‍ഥിച്ചു എന്നൊക്കെ മനസിലായത്, എന്തു പറയണം എന്നറിയില്ല, എന്റെ ചിത്രമൊക്കെ ഡിപി ആയി ആളുകള്‍ ഇടുന്നത്, സിനിമയില്‍ വന്നിട്ട് ആദ്യമായാണ് കാണുന്നത്; ബിഗ് ബോസ് സീസണ്‍ -3 യില്‍ നിന്നും പുറത്തിറങ്ങിയ മണിക്കുട്ടന്റെ പ്രതികരണം
May 25, 2021, 17:05 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 25.05.2021) ബിഗ് ബോസ് മലയാളം സീസണ്‍ 3 ഫിനാലെയ്ക്ക് ഏതാനും ദിവസങ്ങള്‍ മുന്‍പെ ഷോ നിര്‍ത്തേണ്ടി വന്നതിന്റെ സങ്കടത്തിലാണ് ബിഗ് ബോസ് പ്രേക്ഷകര്‍. കോവിഡിന്റെ പശ്ചാത്തലത്തിലാണ് അണിയറപ്രവര്‍ത്തകര്‍ക്ക് ഷോ അപ്രതീക്ഷിതമായി നിര്‍ത്തിവയ്ക്കേണ്ടി വന്നത്. തമിഴ് നാട്ടിലാണ് ഷോ ചിത്രീകരിച്ചിരുന്നത്. കഴിഞ്ഞദിവസം ആരോഗ്യ പ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ചിത്രീകരണം നടത്തുന്ന സൈറ്റ് സീല്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് താരങ്ങളെ ഹോടെലിലേക്ക് മാറ്റി.


കഴിഞ്ഞ തവണയും സമാനമായ സാഹചര്യം ഉണ്ടാവുകയും വിജയിയെ പ്രഖ്യാപിക്കാതെ ഷോ നിര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ വോടിംഗിലൂടെ ബിഗ് ബോസ് വിജയിയെ തിരഞ്ഞെടുക്കാനുള്ള അവസരം പ്രേക്ഷകര്‍ക്ക് നല്‍കിയിരിക്കുകയാണ് ബിഗ് ബോസ് ടീം.
അതിനിടെ ബിഗ് ബോസ് മത്സരാര്‍ഥികള്‍ തിങ്കളാഴ്ച രാത്രിയോടെ തിരിച്ച് കൊച്ചിയിലെത്തി ചേര്‍ന്നു. എന്നാല്‍ അക്കൂട്ടത്തിലും പ്രേക്ഷകര്‍ ശ്രദ്ധിച്ചത് മണിക്കുട്ടന്റെ സാന്നിധ്യമാണ്. മണിക്കുട്ടനും രമ്യയും ആ സംഘത്തില്‍ ഇല്ലായിരുന്നു. ഇരുവരും ചൊവ്വാഴ്ച ഉച്ചയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നത്.
'ഗെയിം നടക്കുന്നത് കൊണ്ട് കൂടുതല്‍ ഒന്നും പറയാന്‍ പറ്റില്ല. ഇത്രയും കാലം എന്നെ അവിടെ നിലനിര്‍ത്തിയ എല്ലാവര്‍ക്കും താങ്ക്‌സ്,' പുറത്തിറങ്ങിയ മണിക്കുട്ടന്‍ പ്രതികരിച്ചു. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയ മണിക്കുട്ടന്റെ ഒരു വോയിസ് മെസേജും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 'മൊബൈല്‍ കയ്യില്‍ കിട്ടിയപ്പോഴാണ് ഒരുപാട് പേര്‍ എനിക്കായി സ്‌നേഹിച്ചു, പ്രാര്‍ഥിച്ചു എന്നൊക്കെ മനസ്സിലായത്. എന്തു പറയണം എന്നറിയില്ല. എന്റെ ചിത്രമൊക്കെ ഡിപി ആയി ആളുകള്‍ ഇടുന്നത്, സിനിമയില്‍ വന്നിട്ട് ആദ്യമായാണ് കാണുന്നത്,' ഓഡിയോ സന്ദേശത്തില്‍ മണിക്കുട്ടന്‍ പറയുന്നു.
ഫാന്‍സ് ഗ്രൂപുകളില്‍ പ്രചരിക്കുന്ന ഈ ഓഡിയോ വൈറലായി കൊണ്ടിരിക്കുകയാണ്. ബിഗ് ബോസ് വീട്ടിലെ ഏറ്റവും ജനപ്രിയനായ മത്സരാര്‍ഥിയാണ് മണിക്കുട്ടന്‍. ടാസ്‌ക്കുകളിലെ മികച്ച പ്രകടനങ്ങളോടെ വലിയൊരു ആരാധകവൃന്ദത്തെ തന്നെ സ്വന്തമാക്കാന്‍ മണിക്കുട്ടന് സാധിച്ചിട്ടുണ്ട്. ബിഗ് ബോസ് വിജയിയാവാന്‍ ഏറെ സാധ്യതയുള്ളൊരു മത്സരാര്‍ഥി കൂടിയാണ് മണിക്കുട്ടന്‍. പതിനഞ്ചു വര്‍ഷം സിനിമയില്‍ നിന്നിട്ടും ലഭിക്കാത്ത ജനപ്രീതിയാണ് ബിഗ് ബോസ് ഷോ മണിക്കുട്ടന് സമ്മാനിച്ചത്.
വിജയികളെ തീരുമാനിക്കാനുള്ള വോടിംഗ് തിങ്കളാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് ആരംഭിച്ചത്. മേയ് 29-ാം തിയതി രാത്രി വരെ പ്രേക്ഷകര്‍ക്ക് ഇഷ്ടമത്സരാര്‍ഥിയ്ക്കായി വോട് ചെയ്യാം. ബിഗ് ബോസിന്റെ ഫൈനല്‍ കേരളത്തില്‍ വച്ചാവും ഷൂട ചെയ്യുക എന്നും റിപോര്‍ടുകള്‍ പുറത്തുവരുന്നുണ്ട്.
Keywords: Manikuttan Arrival at Trivandrum Airport, Thiruvananthapuram, News, Big Boss, Entertainment, Actor, Cinema, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.