പ്രണയത്തെ ചൊല്ലി തര്‍ക്കം; മദ്യലഹരിയിലായിരുന്ന യുവാവിനെ സുഹൃത്തുക്കള്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു; 80 ശതമാനം പൊള്ളലേറ്റ 24കാരന്‍ അത്യാസന്നനിലയില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഹൈദരാബാദ്: (www.kvartha.com 05.05.2021) പ്രണയത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന യുവാവിനെ സുഹൃത്തുക്കള്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. സംഭവത്തില്‍ 80 ശതമാനം പൊള്ളലേറ്റ യുവാവ് അത്യാസന്നനിലയില്‍ ആശുപത്രിയില്‍. ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിലെ നെലത്തുരു സ്വദേശി അങ്കമ്മ റാവു(24)വാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. യുവാവിന്റെ നില അതീവഗുരുതരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രണയത്തെ ചൊല്ലി തര്‍ക്കം; മദ്യലഹരിയിലായിരുന്ന യുവാവിനെ സുഹൃത്തുക്കള്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു; 80 ശതമാനം പൊള്ളലേറ്റ 24കാരന്‍ അത്യാസന്നനിലയില്‍
Aster mims 04/11/2022 ഞായറാഴ്ചയാണ് ഗുരുതരമായി പൊള്ളലേറ്റനിലയില്‍ അങ്കമ്മ റാവുവിനെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുന്നതിനിടെ ഇവര്‍ അങ്കമ്മ റാവുവിനെ പെട്രോളൊഴിച്ച് തീകൊളുത്തിയതെന്നാണ് റിപോര്‍ട്. യുവാവിന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പിന്നീട് തീയണച്ച് ആശുപത്രിയില്‍ എത്തിച്ചത്.

ഗ്രാമത്തിലെ ഒരു യുവതിയുമായി അങ്കമ്മ റാവു പ്രണയത്തിലായിരുന്നുവെന്നും ഇതേച്ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. യുവതിയുമായുള്ള ബന്ധത്തെ യുവാവിന്റെ സുഹൃത്തുക്കള്‍ പല തവണ എതിര്‍ത്തിരുന്നു. ഇതേച്ചൊല്ലി നേരത്തെ തര്‍ക്കമുണ്ടാവുകയും ചെയ്തു. ഇതിന്റെ ബാക്കിയായാണ് ഞായറാഴ്ച രാത്രി യുവാവിനെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്. മദ്യലഹരിയിലായിരുന്ന അങ്കമ്മ റാവുവിനെ പെട്രോളൊഴിച്ച് തീ കൊളുത്തിയ ശേഷം ഇവര്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

സംഭവത്തില്‍ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

Keywords:  Man set fire by his friends in Hyderabad, Hyderabad, News, Friends, Hospital, Treatment, Report, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script