2 വയസുകാരനായ മകനെ 18 ലക്ഷത്തിന് വിറ്റ് രണ്ടാം ഭാര്യക്കൊപ്പം വിനോദയാത്ര; പിതാവ് അറസ്റ്റില്‍ബെയ്ജിങ്: (www.kvartha.com 04.05.2021) ചൈനയിലെ ഷീജിയാങ്ങില്‍ രണ്ടുവയസുകാരനായ മകനെ 18 ലക്ഷത്തിന് വിറ്റ് രണ്ടാം ഭാര്യക്കൊപ്പം വിനോദയാത്ര നടത്തിയ പിതാവ് അറസ്റ്റില്‍. കുട്ടിയുടെ അമ്മയുമായി ബന്ധം പിരിഞ്ഞതോടെ മകനെ പിതാവ് ഷി ഏറ്റെടുത്ത് സംരക്ഷിക്കാനായി തന്റെ സഹോദരനെ ഏല്‍പ്പിക്കുകയായിരുന്നു. ഇവിടെ നിന്നാണ് കുഞ്ഞിനെ കൂട്ടികൊണ്ടുപോയി വിറ്റത്.  

കുഞ്ഞിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട് രണ്ടാം ഭാര്യയുമായി കുഞ്ഞിന്റെ പിതാവ് ഷി നിരന്തരം വഴക്കിട്ടിരുന്നു. ഇതിനുപുറമെ മറ്റൊരു നഗരത്തില്‍ ജോലി ആവശ്യവുമായി പോകണമെന്നതിനാല്‍ ഷി സഹോദരന്‍ ലിന്നിന് കുഞ്ഞിനെ നോക്കാന്‍ ഏല്‍പ്പിച്ചു.

എന്നാല്‍, കഴിഞ്ഞമാസം കുഞ്ഞിന്റെ അമ്മക്ക് കാണണമെന്ന് പറഞ്ഞ് ഷി ലിന്നിന്റെ അടുത്തുനിന്നും കുട്ടിയെ കൂട്ടികൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് ഒരു മാസം കഴിഞ്ഞിട്ടും കുട്ടിയുമായി ഷി തിരികെ വരാതായതോടെ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് ഇയാള്‍ കുഞ്ഞിനെ 1,58,000 യുവാനിന് (18 ലക്ഷം) വിറ്റതായി പൊലീസ് കണ്ടെത്തിയത്.

News, World, China, Beijing, Sales, Baby, Father, Wife, Police, Arrested, Tour, Travel, Man Sells 2-Year-Old Son For Rs 18 Lakh, Uses Money to Go on Holiday With His New Wife


കുട്ടിയെ വിറ്റുകിട്ടിയ പണവുമായി ഭാര്യയുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കറങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. കുഞ്ഞിനെ ഷിയുടെ സഹോദരന് കൈമാറി. ഷിക്കും ഭാര്യക്കുമെതിരെ ക്രിമിനല്‍ കേസെടുക്കുകയും ചെയ്തു.   

Keywords: News, World, China, Beijing, Sales, Baby, Father, Wife, Police, Arrested, Tour, Travel, Man Sells 2-Year-Old Son For Rs 18 Lakh, Uses Money to Go on Holiday With His New Wife

Post a Comment

Previous Post Next Post