SWISS-TOWER 24/07/2023

മദ്യപിച്ച് വഴക്കുണ്ടാക്കുന്നതിനിടെ 100 കിലോ ഭാരമുള്ള യുവതി ഭര്‍ത്താവിനെ പൃഷ്ടം കൊണ്ട് ശ്വാസം മുട്ടിച്ച് കൊന്നു; കിടക്കയില്‍ വെച്ച് അമ്മ അച്ഛനെ ശ്വാസം മുട്ടിക്കുന്നതും അദ്ദേഹം ജീവനുവേണ്ടി കേണപേക്ഷിക്കുന്നതും താന്‍ കണ്ടതായി മകള്‍; ഒടുവില്‍ സംഭവിച്ചത്!

 


ADVERTISEMENT

മോസ്‌കോ: (www.kvartha.com 24.05.2021) മദ്യപിച്ച് വഴക്കുണ്ടാക്കുന്നതിനിടെ 100 കിലോ ഭാരമുള്ള യുവതി ഭര്‍ത്താവിനെ പൃഷ്ടം കൊണ്ട് ശ്വാസം മുട്ടിച്ച് കൊന്നു. കിടക്കയില്‍ വെച്ച് അമ്മ അച്ഛനെ ശ്വാസം മുട്ടിക്കുന്നതും അദ്ദേഹം ജീവനുവേണ്ടി കേണപേക്ഷിക്കുന്നതും താന്‍ കണ്ടതായി മകളുടെ മൊഴി. പ്രാദേശിക മാധ്യമങ്ങളാണ് വാര്‍ത്ത റിപോര്‍ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഭര്‍ത്താവിനെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് യുവതി കോടതിയെ അറിയിച്ചു.

മദ്യപിച്ച് വഴക്കുണ്ടാക്കുന്നതിനിടെ 100 കിലോ ഭാരമുള്ള യുവതി ഭര്‍ത്താവിനെ പൃഷ്ടം കൊണ്ട് ശ്വാസം മുട്ടിച്ച് കൊന്നു; കിടക്കയില്‍ വെച്ച് അമ്മ അച്ഛനെ ശ്വാസം മുട്ടിക്കുന്നതും അദ്ദേഹം ജീവനുവേണ്ടി കേണപേക്ഷിക്കുന്നതും താന്‍ കണ്ടതായി മകള്‍; ഒടുവില്‍ സംഭവിച്ചത്!

മദ്യപിച്ച് വഴക്കുണ്ടാക്കുന്നതിനിടെ ഭര്‍ത്താവിനെ പൃഷ്ഠം കൊണ്ട് ശ്വാസം മുട്ടിച്ചു കൊന്നുവെന്നാണ് യുവതിക്കെതിരെയുള്ള കേസ്. റഷ്യയിലെ നോവോകുസനേട്‌സ് നഗരത്തില്‍ നടന്ന സംഭവത്തില്‍ 46കാരിയായ ടാട്യാന എന്ന യുവതിയാണ് അറസ്റ്റിലായത്. യുവതിയെ പൊലീസ് കോടതിയില്‍ ഹാജരാക്കി. ക്ഷമിക്കണമെന്ന് കേണപേക്ഷിക്കുന്നതുവരെ യുവതി ഭര്‍ത്താവിന്റെ മുകളില്‍ മുഖമമര്‍ത്തി ഇരുന്നുവെന്നും തുടര്‍ന്ന് ഇയാള്‍ കൊല്ലപ്പെടുകയായിരുന്നുവെന്നും ഓസ്‌ട്രേലിയന്‍ മാധ്യമമായ 7 ന്യൂസ് റിപോര്‍ട് ചെയ്യുന്നു.

100 കിലോയോളം ഭാരമുള്ള സ്ത്രീ ഭര്‍ത്താവായ ഐഡറിന്റെ മുഖത്ത് പൃഷ്ഠഭാഗം അമര്‍ത്തിപ്പിടിക്കുകയായിരുന്നുവെന്നാണ് കേസ്. മരിച്ച ഐഡറിന്റെ മകളാണ് സംഭവത്തിന്റെ ദൃക്‌സാക്ഷി. കിടക്കയില്‍ വെച്ച് അച്ഛനെ ശ്വാസം മുട്ടിക്കുന്നതും അച്ഛന്‍ ജീവനുവേണ്ടി കേണപേക്ഷിക്കുന്നതും താന്‍ കണ്ടതായി മകള്‍ വ്യക്തമാക്കി.

അച്ഛനെ കൊലപ്പെടുത്താനുള്ള ശ്രമം ശ്രദ്ധയില്‍പെട്ടതോടെ മകള്‍ ഓടിയെത്തി അയല്‍ക്കാരുടെസഹായം തേടുകയായിരുന്നുവെന്നാണ് കോടതി രേഖകള്‍ വ്യക്തമാക്കുന്നത്. തുടര്‍ന്ന് അയല്‍ക്കാരിയായ ഒരു സ്ത്രീ ഉടന്‍ വീട്ടിലെത്തിയെങ്കിലും ദമ്പതികള്‍ തമ്മിലുള്ള വഴക്ക് അവര്‍ സ്വയം പരിഹരിക്കുമെന്നു കരുതി തിരിച്ചു പോകുകയായിരുന്നു. എന്നാല്‍ സ്ഥിതി ഗുരുതരമാണെന്നു കണ്ടതിനെ തുടര്‍ന്ന് ഇവര്‍ തിരിച്ചെത്തി ആംബുലന്‍സ് വിളിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ ഐഡര്‍ മരിച്ചതായി സ്ഥിരീകരിച്ചു. കിടക്കയില്‍ മുഖം അമര്‍ത്തി പിടിച്ചിരുന്നതിനാല്‍ ശ്വാസം മുട്ടിയാണ് ഐഡര്‍ മരിച്ചതെന്നാണ് വൈദ്യപരിശോധനയില്‍ വ്യക്തമായത്. ഭാര്യ കഴുത്തിനു മുകളില്‍ കയറിയിരുന്നതിനാല്‍ ഇയാള്‍ക്ക് തലയുയര്‍ത്താന്‍ സാധിച്ചില്ലെന്നും റിപോര്‍ടില്‍ പറയുന്നു. എന്നാല്‍ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും വഴക്ക് തീര്‍ക്കാനായാണ് താന്‍ ഇങ്ങനെ ചെയ്തതെന്നുമാണ് ടാട്യാനയുടെ മൊഴി.

ഈ സാഹചര്യത്തില്‍ ടാട്യാനയുടെ മേല്‍ ചുമത്തിയിരുന്ന കൊലപാതകക്കേസ് ഒഴിവാക്കിയിട്ടുണ്ട്. അശ്രദ്ധ മൂലമുണ്ടായ മരണത്തിനാണ് നിലവില്‍ ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളതെന്നാണ് പ്രാദേശിക മാധ്യമമായ ലൈഫ് റിപോര്‍ട് ചെയ്യുന്നത്.

സംഭവദിവസം യുവതി അമിതമായി മദ്യപിച്ചിരുന്നുവെന്നും റിപോര്‍ടിലുണ്ട്. ഒന്നര വര്‍ഷത്തെ തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് കോടതി യുവതിക്കെതിരെ ചുമത്തിയിട്ടുള്ളത്. അതേസമയം, യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നും അനിയന്ത്രിതമായി മദ്യപിച്ചതിനു ശേഷമുള്ള ഇവരുടെ രോഷമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നുമാണ് അന്വേഷണസംഘം പറയുന്നത്. ഇരയായ ഐഡര്‍ മരിച്ചതിനു ശേഷം യുവതി ഭയന്നതായും തുടര്‍ന്ന് ഇയാളെ വിളിച്ച് എഴുന്നേല്‍പിക്കാന്‍ ശ്രമിച്ചതായും റിപോര്‍ടില്‍ പറയുന്നു.

Keywords:  Man found dead in house, Mosco, News, Killed, Police, Arrested, Court, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia