കാമുകിയുടെ വിവാഹം ഉറപ്പിച്ചു; ലോക് ഡൗണില്‍ മംഗള കര്‍മങ്ങള്‍ക്കും വിലക്കുണ്ടാകണം; മുഖ്യമന്ത്രിയോടുള്ള യുവാവിന്റെ അഭ്യര്‍ഥന വൈറലാകുന്നു

 


പട്ന: (www.kvartha.com 21.05.2021) കാമുകിയുടെ വിവാഹം ഉറപ്പിച്ചു, ലോക് ഡൗണില്‍ മംഗള കര്‍മങ്ങള്‍ക്കും വിലക്കുണ്ടാകണം, മുഖ്യമന്ത്രിയോടുള്ള യുവാവിന്റെ അഭ്യര്‍ഥന വൈറലാകുന്നു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനോടാണ് യുവാവിന്റെ അഭ്യര്‍ഥന. കാമുകിയുടെ വിവാഹം തടസപ്പെടുത്തുന്നതിന് ലോക് ഡൗണ്‍ നിര്‍ദേശങ്ങളില്‍ വിവാഹത്തിന് വിലക്കേര്‍പ്പെടുത്തുന്നത് കൂടി ഉള്‍പെടുത്തണമെന്നാണ് പങ്കജ് കുമാര്‍ ഗുപ്ത എന്ന യുവാവ് കമന്റ് ഇട്ടത്.

കാമുകിയുടെ വിവാഹം ഉറപ്പിച്ചു; ലോക് ഡൗണില്‍ മംഗള കര്‍മങ്ങള്‍ക്കും വിലക്കുണ്ടാകണം; മുഖ്യമന്ത്രിയോടുള്ള യുവാവിന്റെ അഭ്യര്‍ഥന വൈറലാകുന്നു

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ലോക് ഡൗണ്‍ നീട്ടിക്കൊണ്ട് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പിന് താഴെയാണ് യുവാവിന്റെ പ്രതികരണം. യുവാവിന്റെ അഭ്യര്‍ത്ഥന സോഷ്യല്‍മീഡിയയില്‍ ചിരി പടര്‍ത്തുകയാണ്.

മെയ് 13നാണ് സംഭവം. കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ സംസ്ഥാനത്ത് ലോക് ഡൗണ്‍ നീട്ടാന്‍ അന്നാണ് ബിഹാര്‍ സര്‍കാര്‍ തീരുമാനിച്ചത്. ലോക് ഡൗണ്‍ പത്തുദിവസം കൂടി നീട്ടിക്കൊണ്ട് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പിന് താഴെയാണ് യുവാവിന്റെ കമന്റ് വന്നത്. മെയ് 16 മുതല്‍ 25 വരെയാണ് നീട്ടിയത്.

'വിവാഹത്തിന് കൂടി വിലക്കേര്‍പ്പെടുത്തിയാല്‍ എന്റെ കാമുകിയുടെ കല്യാണം തടസപ്പെടും. മെയ് 19നാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. അങ്ങനെ ചെയ്താല്‍ എല്ലായ്പ്പോഴും നന്ദിയുള്ളവനായിരിക്കും' - ഇതാണ് പങ്കജ് കുമാര്‍ ഗുപ്തയുടെ കുറിപ്പിലെ വരികള്‍.

Keywords:  Man asks Bihar CM to ban weddings in Covid to stop girlfriend from marrying. Viral, Patna, Bihar, Chief Minister, Social Media, Humor, Marriage, Lockdown, National, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia