SWISS-TOWER 24/07/2023

തന്നെക്കാള്‍ സൗന്ദര്യമുള്ളതിനാല്‍ ഉപേക്ഷിക്കുമോയെന്ന് സംശയം; അയല്‍വാസികളോടു സംസാരിക്കുന്നതു പോലും വിലക്കിയ അന്തര്‍മുഖനായ ഭര്‍ത്താവ് ഒടുവില്‍ ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി, അറസ്റ്റില്‍

 


ADVERTISEMENT


പുതുച്ചേരി: (www.kvartha.com 28.05.2021) പുതുച്ചേരി മേട്ടുപാളയം കാമരാജ് സ്ട്രീറ്റിനെ നടുക്കി യുവാവ് ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. തന്നെക്കാള്‍ സൗന്ദര്യമുള്ളതിനാല്‍ ഉപേക്ഷിക്കുമോയെന്ന് സംശയിച്ചാണ് ഭാര്യ രതികലയെ യുവാവ് കൊലപ്പെടുത്തിയത്. മേട്ടുപാളയം പൊലീസ് പ്രതി ബാബുരാജിനെ അറസ്റ്റ് ചെയ്തു. പൊലീസിനു മുമ്പാകെ നടത്തിയ കുറ്റസമ്മതത്തിലാണ് ക്രൂരകൊലയുടെ കാരണം പുറത്തായത്.
Aster mims 04/11/2022

കഴിഞ്ഞ ദിവസമാണ് ദാരുണസംഭവം നടന്നത്. പ്രദേശത്തെ പാല്‍ വില്‍പനക്കാരനാണ് ബാബുരാജ്. ഭാര്യ രതികലയ്ക്കും രണ്ടു മക്കള്‍ക്കുമൊപ്പമായിരുന്നു താമസം. അന്തര്‍മുഖനായ യുവാവ് ഭാര്യ മറ്റുള്ളവരോടു സംസാരിക്കുന്നതും ഇടപഴകുന്നതും സംബന്ധിച്ചു വഴക്കുണ്ടാക്കുന്നതും പതിവായിരുന്നു. തന്നെക്കാള്‍ സൗന്ദര്യമുള്ള ഭാര്യ തന്നെ ഉപേക്ഷിച്ചു പോകുമോയെന്ന സംശയമായിരുന്നു ഇയാള്‍ക്ക്. അയല്‍വാസികളോടു സംസാരിക്കുന്നതു പോലും ഭാര്യയെ ഇയാള്‍ വിലക്കിയിരുന്നു. 

തന്നെക്കാള്‍ സൗന്ദര്യമുള്ളതിനാല്‍ ഉപേക്ഷിക്കുമോയെന്ന് സംശയം; അയല്‍വാസികളോടു സംസാരിക്കുന്നതു പോലും വിലക്കിയ അന്തര്‍മുഖനായ ഭര്‍ത്താവ് ഒടുവില്‍ ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി, അറസ്റ്റില്‍


വഴക്കിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്കു മുമ്പ് രതികല ഭര്‍ത്താവുമായി പിണങ്ങി ചെന്നൈയിലെ സ്വന്തം വീട്ടിലേക്കു മടങ്ങിയിരുന്നു. എന്നാല്‍  കാമുകനെ കാണാനാണു രതികല പോയതെന്ന സംശയത്തില്‍ തൊട്ടടുത്ത ദിവസം ബാബു ചെന്നൈയിലെത്തി ഭാര്യയെ കൂട്ടികൊണ്ടുവന്നു. ഇതിനെ കുറിച്ചുള്ള സംസാരം വഴക്കായി. തര്‍ക്കം ഒടുവില്‍ ആക്രമണത്തിലെത്തി. 

ഗ്രൈന്‍ഡര്‍ മെഷീനിന്റെ കല്ലെടുത്ത് ബാബു ഭാര്യയുടെ തലയ്ക്കടിച്ചു വീഴ്ത്തി. കുട്ടികളുടെ കരച്ചില്‍കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

Keywords:  News, National, India, Murder case, Wife, Killed, Husband, Arrested, Police, Death, Man arrested for killing in Puducherry
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia