SWISS-TOWER 24/07/2023

'ലവ് യൂ സിന്ദഗി...'; പാട്ട് വെയ്ക്കാമോ എന്ന് ചോദിച്ചപ്പോള്‍ കോവിഡ് രോഗിയായ യുവതിക്ക് പാട്ട് വെച്ചുകൊടുത്ത് ഡോക്ടര്‍; വിഡിയോ വൈറല്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


മുംബൈ: (www.kvartha.com 11.05.2021) ലോകത്തിന്റെ കോവിഡിനെതിരെയുള്ള പോരാട്ടത്തിനിടെ മുന്‍പന്തിയിലുണ്ട് ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും. ഈ പ്രതിസന്ധിക്കിടയിലും രോഗികള്‍ക്ക് മനോധൈര്യം നല്‍കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ തങ്ങളുടേതായ രീതിയില്‍ ശ്രമിക്കുന്നുണ്ട്. ഡോക്ടര്‍മാരും നഴ്സുമാരും ചേര്‍ന്ന് പി പി ഇ കിറ്റുകള്‍ ധരിച്ച് നൃത്തച്ചുവടുകള്‍ വെച്ചും പാട്ട് പാടിയും രോഗികള്‍ക്ക് സന്തോഷം പകര്‍ന്നുനല്‍കുന്ന നിരവധി വിഡിയോകളും ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 
Aster mims 04/11/2022

അത്തരത്തില്‍ മറ്റൊരു വിഡിയോ കൂടി വൈറലായി മാറിയിരിക്കുകയാണ്. ഡോ. മോണിക ലന്‍ഗെഹ് എന്ന ഡോക്ടര്‍ തന്റെ ട്വിറ്ററില്‍ പങ്കുവച്ച ഒരു വിഡിയോയാണ് ഹൃദയങ്ങള്‍ കീഴടക്കിയത്. കോവിഡ് ചികിത്സയില്‍ കഴിയുന്ന ഒരു രോഗി ഡോക്ടറോട് ഏതെങ്കിലും ഒരു പാട്ട് വയ്ക്കാന്‍ ആവശ്യപ്പെടുകയാണ്. ഡോക്ടര്‍ പാട്ട് വച്ചു കൊടുക്കുകയും ആ രോഗി സന്തോഷത്തോടെ സംഗീതം ആസ്വദിക്കുകയും ചെയ്യുന്നതാണ് വിഡിയോയില്‍ കാണുന്നത്.

'ലവ് യൂ സിന്ദഗി...'; പാട്ട് വെയ്ക്കാമോ എന്ന് ചോദിച്ചപ്പോള്‍ കോവിഡ് രോഗിയായ യുവതിക്ക് പാട്ട് വെച്ചുകൊടുത്ത് ഡോക്ടര്‍; വിഡിയോ വൈറല്‍


'പാഠം: പ്രതീക്ഷ ഒരിക്കലും കൈവിടരുത്' എന്ന തലക്കെട്ടോടെയാണ് വിഡിയോ ഡോക്ടര്‍ പങ്കുവെച്ചത്. 'ലവ് യൂ സിന്ദഗി...' എന്ന ഗാനമാണ് യുവതി ആസ്വദിക്കുന്നത്. 'അവള്‍ക്ക് 30 വയസ് പ്രായമേ ഉള്ളൂ. ഐസിയു കിടക്ക കിട്ടാത്തതിനാല്‍ കൊവിഡ് എമര്‍ജന്‍സി വിഭാഗത്തില്‍ കഴിഞ്ഞ 10 ദിവസമായി ഞങ്ങള്‍ അവളെ പരിചരിക്കുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അവള്‍ കഴിയുന്നത്. നല്ല മനക്കരുത്തുള്ള ശക്തയായ സ്ത്രീയാണ് അവള്‍. പാട്ട് വയ്ക്കാമോ എന്ന് എന്നോട് ചോദിച്ചപ്പോള്‍ ഞാന്‍ സന്തോഷത്തോടെ സമ്മതിച്ചു.'- ഡോക്ടര്‍ വിഡിയോയുടെ കൂടെ പങ്കുവെച്ചു 

ഡോക്ടറെ പ്രശംസിച്ചും നന്ദി അറിയിച്ചും നിരവധി പേര്‍ കമന്റുകളുമായി രംഗത്തെത്തുകയും ചെയ്തു. ലക്ഷക്കണക്കിന് ആളുകളാണ് ഈ വിഡിയോ ട്വിറ്ററിലൂടെ കണ്ടത്.  

Keywords:  News, National, India, Mumbai, Video, COVID-19, Patient, Social Media, Trending, Twitter, 'Love you Zindagi': Doctor plays music for COVID-patient to lift her spirits, wins hearts
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia