കാട്ടാക്കടയിൽ മോഷണ പരമ്പര: ഒറ്റ രാത്രിയിൽ അമ്പലങ്ങളും പള്ളികളും കേന്ദ്രീകരിച്ച് കവർച

 


തിരുവനന്തപുരം: (www.kvartha.com 27.05.2021) കാട്ടാക്കടയിൽ ഒറ്റ രാത്രിയിൽ രണ്ടു പള്ളികളിലും രണ്ട് കുരിശടിയിലും ഒരു ക്ഷേത്രത്തിലും കവർച നടത്തുകയും പണം കവരുകയും പള്ളികൾ അലങ്കോലമാക്കുകയും ചെയ്തു. പള്ളികളിൽ കയറിയ കള്ളന്മാർ വീഞ്ഞും അകത്താക്കിയാണ് മടങ്ങിയത്. കണ്ടെയ്‌ൻമെൻറ് സോണുകളായ കാട്ടാക്കട, പൂവച്ചൽ പഞ്ചായത്തുകളിൽ പൊലീസ് നിരീക്ഷണത്തെ വെട്ടിച്ചാണ് ആയുധധാരികൾ കറങ്ങി നടന്നത്.

കാട്ടാക്കട ആമച്ചലില്‍ അമലോത്ഭവ മാതാ ദേവാലയം, കട്ടക്കോട് സെന്‍റ് അന്‍റണീസ് ദേവാലയം, കട്ടക്കോട് ജംഗ്ഷനിലെ സെന്റ് ആന്റണീസ് കുരിശടി, ചാത്തിയോട് വേളങ്കണ്ണിമാതാ കുരിശടി, മംഗലക്കൽ മുത്താരമ്മൻ ക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ആമച്ചല്‍ അമലോത്ഭവ ദേവാലയത്തിൽ സക്രാരികള്‍ തകർത്ത കള്ളന്മാർ ദേവാലയങ്ങളിലെ തിരുവസ്ത്രങ്ങളും വിശുദ്ധ വസ്തുക്കളും എല്ലാം വലിച്ചുവാരിയെറിഞ്ഞ നിലയിലായിരുന്നു.

ഇവ സൂക്ഷിച്ചിരുന്ന സങ്കീര്‍ത്തിക്കുളളിലെ അലമാരയും തകര്‍ത്ത് സാധനങ്ങള്‍ വലിച്ചെറിഞ്ഞ കള്ളന്മാർ വികാരിയുടെ ഓഫീസ് മുറിയിലെ വസ്തുക്കളും തകർത്തു. ഇവിടെ മാതാവിന്റെ തിരുസ്വരൂപത്തിലെ നോട്ടുമാലയും കള്ളന്മാർ കൊണ്ടുപോയി. ഇതോടൊപ്പം അലമാരയിൽ ആരാധനയ്ക്കായി സൂക്ഷിച്ചിരുന്ന വീഞ്ഞ് ഇവർ കുടിച്ചതായും ശേഷിച്ചവ ഉപേക്ഷിച്ച നിലയിലും കണ്ടെത്തി. പ്രധാന പ്രവേശന കാവാടത്തിലെ കുരിശടിയും പൂട്ട് പൊളിച്ചു പണം കവർന്ന ശേഷം അടച്ച നിലയിലുമായിരുന്നു.

ദേവാലയത്തിന്റെ വശത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. കാട്ടാക്കട കട്ടക്കോട് സെന്‍റ് അന്‍റണീസ് ഫെറോന ദേവാലയത്തിലെ ജനൽ കമ്പി തകർത്തും വാതിൽ തകർത്തുമാണ് മോഷണ സംഘം പള്ളിക്കുള്ളിൽ കയറിയത്. പുലർചെ രണ്ടു നാല്പതോടെയാണ് മോഷ്ടാക്കൾ പള്ളിക്കുള്ളിൽ കടന്നിരിക്കുന്നത് എന്ന് സിസിടിവി ദൃശ്യങ്ങളിൽ ഉണ്ട്.

കാട്ടാക്കടയിൽ മോഷണ പരമ്പര: ഒറ്റ രാത്രിയിൽ അമ്പലങ്ങളും പള്ളികളും കേന്ദ്രീകരിച്ച് കവർച

നാലു പേരടങ്ങുന്ന സംഘമായിരുന്നു. പളളിക്കുളളില്‍ കടന്ന് ചര്‍ച് ക്വയറിന്‍റെ അലമാര കുത്തിത്തുറന്ന സംഘം സങ്കീര്‍തിക്കുള്ളിൽ കടന്ന് വിശുദ്ധവസ്തുക്കളും പൂജാവസ്ത്രങ്ങളും വാരിവലിച്ചെറിഞ്ഞിട്ടുണ്ട്. അലമാരക്കുളളില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ പലതും മോഷണം നടത്തിയിട്ടുണ്ട്. ഇതുകഴിഞ്ഞു വീണ്ടും തിരികെ അള്‍ത്താരയിലെത്തിയ സംഘം സക്രാരിതുറന്നു പരിശോധിക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ട്.

മംഗലക്കൽ മുത്താരമ്മൻ ക്ഷേത്ര ട്രസ്റ്റിൽ കടന്ന മോഷ്ട്ടാക്കൾ ഇവിടെ ഉണ്ടായിരുന്ന ഒമ്പതോളം കാണിക്ക വഞ്ചികളും കുടങ്ങളും തകർത്തു പണം കവർന്നു. മാസങ്ങൾക്ക് മുമ്പാണ് കണക്കെടുപ്പ് നടത്തിയിരുന്നത്. ശേഷം കാണിക്ക പൊട്ടിച്ചിരുന്നില്ല പതിനായിരത്തോളം രൂപയുടെ നഷ്ട്ടം ഉണ്ടായതായാണ് നിഗമനം എന്ന് ക്ഷേത്ര സെക്രടറി പറഞ്ഞു.

Keywords:  News, Thiruvananthapuram, Theft, Kerala, State, Police, Lockdown, Looting, Looting at temples and churches in one night.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia