സ്വപ്‍ന സുരേഷിന്റെ ആരോഗ്യം ഉറപ്പാക്കണമെന്ന ആവശ്യവുമായി കേന്ദ്ര സർകാരിന് അമ്മയുടെ കത്ത്

 


കൊച്ചി: (www.kvartha.com 12.05.2021) സ്വർണക്കളളക്കടത്തുകേസിൽ കോഫോ പോസ തടവുകാരിയായി തിരുവനന്തപുരത്ത് ജയിലിൽക്കഴിയുന്ന സ്വപ്ന സുരേഷിന്‍റെ ആരോഗ്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർകാരിന് കത്തയച്ച് സ്വപ്നയുടെ അമ്മ.

സ്വപ്‍ന സുരേഷിന്റെ ആരോഗ്യം ഉറപ്പാക്കണമെന്ന ആവശ്യവുമായി കേന്ദ്ര സർകാരിന് അമ്മയുടെ കത്ത്

സെൻട്രൽ ഇകണോമിക് ഇന്‍റലിജൻസ് ബ്യൂറോയ്ക്കാണ് കത്ത് നൽകിയത്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ജയിലിൽ സ്വപ്ന രോഗബാധിതയാകാൻ സാധ്യതയുണ്ടെന്ന് കത്തിൽ പറയുന്നു. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉളളതിനാൽ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യം, കത്തിന്‍റെ അടിസ്ഥാനത്തിൽ കോഫോ പോസ വിംങ് ജയിൽ അധികൃതർക്ക് കത്തയച്ചു. നിലവിലെ സാഹചര്യവും ക്രമീകരണങ്ങളും അറിയിക്കാനാണ് നി‍ർദേശം.

Keywords:  News, Kochi, Gold, Smuggling, Kerala, State, Top-Headlines, Jail, Letter to Central Government with demand to ensure the health of Swapna Suresh.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia