ആളുകള്‍ കോവിഡ് പ്രൊടോകോള്‍ മറികടന്ന് മരുന്ന് വാങ്ങാനെത്തി: അത്ഭുതമരുന്ന് വിതരണം നിർത്തിച്ച് ആന്ധ്രാ സർകാർ

 


ഹൈദരാബാദ്: (www.kvartha.com 22.05.2021) കോവിഡ് 19 ഭേദമാക്കുമെന്ന അവകാശവാദത്തോടെ വിതരണം ചെയ്ത അത്ഭുത മരുന്ന് വിതരണം നിർത്തലാക്കി ആന്ധ്രാപ്രദേശ് സര്‍കാര്‍. ഇവിടേക്ക് വലിയ രീതിയില്‍ ആളുകള്‍ കോവിഡ് പ്രൊടോകോള്‍ പോലും പാലിക്കാതെ അത്ഭുത മരുന്ന് വാങ്ങാനായി എത്തിയതോടെയാണ് സര്‍കാര്‍ നടപടിയെടുത്തത്. നെല്ലൂരിലെ കൃഷ്ണപട്ടണം എന്ന സ്ഥലത്തായിരുന്നു അത്ഭുത മരുന്ന് സൗജന്യമായി വിതരണം ചെയ്തിരുന്നത്.

ആയുര്‍വേദ പരിശീലകനായ ബി ആനന്ദയ്യ എന്നയാളാണ് സ്വയം വികസിപ്പിച്ചെടുത്ത മരുന്ന് സൗജന്യമായി വിതരണം ചെയ്യാന്‍ ആരംഭിച്ചത്. കോവിഡ് വ്യാപനം തടയാനായി പ്രഖ്യാപിച്ച ലോക്ഡൗണിൽ മാസ്ക് പോലും ധരിക്കാതെ നിരവധിയാളുകള്‍ എത്തിയതിനെതിരെ ആരോഗ്യ വിദഗ്ധര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ആളുകള്‍ കോവിഡ് പ്രൊടോകോള്‍ മറികടന്ന് മരുന്ന് വാങ്ങാനെത്തി: അത്ഭുതമരുന്ന് വിതരണം നിർത്തിച്ച് ആന്ധ്രാ സർകാർ

വലിയ രീതിയില്‍ ആളുകള്‍ ഒന്നിച്ച് കൂടുന്നത് കോവിഡ് വ്യാപനം കൂട്ടുമെന്ന് ആന്ധ്ര സര്‍കാര്‍ വ്യക്തമാക്കി. അടുത്ത പത്ത് ദിവസത്തേക്ക് ഈ മരുന്നിന്‍റെ വിതരണം നിര്‍ത്തി വയ്ക്കാനാണ് സർകാർ നിര്‍ദേശം. ഈ അത്ഭുത മരുന്ന് കോവിഡ് ഭേദമാക്കുമെന്ന് ശാസ്ത്രീയ അടിസ്ഥാനമില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Keywords:  News, Hyderabad, India, National, COVID-19, Drugs, Corona, Large crowd violates Covid norms to get miracle drug in Andhra Pradesh's Nellore.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia