സി പി എം മന്ത്രിമാരുടെ വകുപ്പുകളില്‍ ധാരണയായി; ശൈലജയുടെ പിന്‍ഗാമിയായി ആരോഗ്യവകുപ്പിനെ ഇനി വീണ ജോര്‍ജ് നയിക്കും, ധനവകുപ്പ് കെ എന്‍ ബാലഗോപാലിന്, വ്യവസായം പി രാജീവിന്, മുഖ്യമന്ത്രിയുടെ മരുമകന് യുവജനകാര്യവും സ്‌പോര്‍ട്‌സും

 


തിരുവനന്തപുരം: (www.kvartha.com 19.05.2021) രണ്ടാം പിണറായി മന്ത്രിസഭ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുമ്പോള്‍ മന്ത്രിമാരുടെ വകുപ്പുകളില്‍ അന്തിമ തീരുമാനമായി. സി പി എം മന്ത്രിമാരുടെ വകുപ്പുകളിലാണ് തീരുമാനം ആയത്. ബുധനാഴ്ച ചേര്‍ന്ന സി പി എം സംസ്ഥാന സെക്രടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം. എല്ലാ മന്ത്രിമാരുടെയും വകുപ്പുകള്‍ നിശ്ചയിക്കാന്‍ മുഖ്യമന്ത്രിയെയാണ് ഇടതുമുന്നണിയോഗം ചുമതലപ്പെടുത്തിയിരുന്നത്.

സി പി എം മന്ത്രിമാരുടെ വകുപ്പുകളില്‍ ധാരണയായി; ശൈലജയുടെ പിന്‍ഗാമിയായി ആരോഗ്യവകുപ്പിനെ ഇനി വീണ ജോര്‍ജ് നയിക്കും, ധനവകുപ്പ് കെ എന്‍ ബാലഗോപാലിന്, വ്യവസായം പി രാജീവിന്, മുഖ്യമന്ത്രിയുടെ മരുമകന് യുവജനകാര്യവും സ്‌പോര്‍ട്‌സും

ആഭ്യന്തരം, വിജിലന്‍സ് വകുപ്പുകള്‍ മുഖ്യമന്ത്രിതന്നെ കൈകാര്യം ചെയ്യും. ധനവകുപ്പ് കെ എന്‍ ബാലഗോപാലിന് നല്‍കും. വ്യവസായം പി രാജീവിനു നല്‍കാനാണ് നിലവിലെ ധാരണ. ഉന്നത വിദ്യാഭ്യാസം ആര്‍ ബിന്ദുവിനു നല്‍കും. എംവി ഗോവിന്ദന് തദ്ദേശവകുപ്പ് ലഭിക്കും. മുഖ്യമന്ത്രിയുടെ മരുമകന്‍ പിഎ മുഹമ്മദ് റിയാസിനു യുവജനകാര്യവും സ്‌പോര്‍ട്‌സും വകുപ്പുകള്‍ ലഭിക്കും.

കേരളത്തിന്റെ ആരോഗ്യമന്ത്രിയായി വീണ ജോര്‍ജിനെ തെരഞ്ഞെടുത്തു. കെകെ ശൈലജയുടെ പിന്‍ഗാമിയായി വീണ ജോര്‍ജ് ഇനി ആരോഗ്യവകുപ്പിനെ നയിക്കും. പാര്‍ടി ഏല്‍പിക്കുന്ന ഉത്തരവാദിത്വങ്ങളെ ഏറ്റവും ഭംഗിയായി നിര്‍വഹിക്കാന്‍ ശ്രമിക്കുമെന്ന് വീണാ ജോര്‍ജ് പറഞ്ഞു. വകുപ്പ് ഏതാണെങ്കിലും അത് പാര്‍ടിയുടെ തീരുമാനമാണെന്നും അവര്‍ വ്യക്തമാക്കി. ചുമതലയുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വീണ. വകുപ്പുമായി ബന്ധപ്പെട്ട് പാര്‍ടിയില്‍ നിന്ന് ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും വന്നിട്ടില്ലെന്നും വീണാ ജോര്‍ജ് പ്രതികരിച്ചു.

മാധ്യമ പ്രവര്‍ത്തകയായിരുന്ന വീണ ആറന്മുളയില്‍ നിന്ന് ഇത് രണ്ടാം തവണയാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

അതിനിടെ ഘടകകക്ഷി മന്ത്രിമാരെ എകെജി സെന്ററിലേക്ക് വിളിപ്പിച്ചു. എകെ ശശീന്ദ്രന് ഗതാഗതത്തിനു പകരം മറ്റൊരു വകുപ്പ് നല്‍കാനാണ് സാധ്യത.

Keywords:  Kerala: Pinarayi Vijayan-led LDF government to be sworn in Tomorrow, CPM, Cabinet, Pinarayi Vijayan, Chief Minister, Ministers, Meeting, Trending, Kerala, News, Politics.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia