SWISS-TOWER 24/07/2023

'മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുന്നവര്‍ക്കും മുസ്‌ലിംകളെ തീവ്രവാദികളെന്ന് ആക്ഷേപിക്കുന്നവര്‍ക്കും തിരിച്ചടി നല്‍കാം'; അമുസ്‌ലിംകളോട് നോമ്പെടുക്കാന്‍ അഭ്യര്‍ഥിച്ച് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു

 


ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com 06.05.2021) സമൂഹ മാധ്യമങ്ങളിലൂടെ മുംസ്‌ലികളോടുള്ള ഐക്യദാര്‍ഢ്യവുമായി വെള്ളിയാഴ്ചത്തെ നോമ്പെടുക്കാന്‍ അഭ്യര്‍ഥിച്ച് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു. മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുന്നവര്‍ക്കും മുസ്‌ലിംകളെ തീവ്രവാദികളെന്ന് ആക്ഷേപിക്കുന്നവര്‍ക്കും തിരിച്ചടി നല്‍കുന്നതിന്റെ ഭാഗമായി അമുസ്‌ലിംകളോട് നോമ്പെടുക്കാന്‍ അദ്ദേഹം അഭ്യര്‍ഥിച്ചു.
Aster mims 04/11/2022

'പരിശുദ്ധ റമദാന്‍ മാസത്തിലെ അവസാനത്തെ ജുമുഅ ആണ് മേയ് ഏഴിലേത്. മുസ്‌ലിം സഹോദരങ്ങളോടുള്ള ബഹുമാനവും ഐക്യദാര്‍ഢ്യവുമായി കഴിഞ്ഞ 25 വര്‍ഷമായി തുടരുന്നതുപോലെ, നാളെയും ഞാന്‍ നോമ്പെടുക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള എല്ലാ അമുസ്ലിംകളോടും ഇത് ചെയ്യാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു'.     

'മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുന്നവര്‍ക്കും മുസ്‌ലിംകളെ തീവ്രവാദികളെന്ന് ആക്ഷേപിക്കുന്നവര്‍ക്കും തിരിച്ചടി നല്‍കാം'; അമുസ്‌ലിംകളോട് നോമ്പെടുക്കാന്‍ അഭ്യര്‍ഥിച്ച് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു


'അത്താഴത്തിന്റെയും നോമ്പ് തുറയുടെയും സമയം നിങ്ങള്‍ക്ക് മുസ്‌ലിം സുഹൃത്തുക്കളില്‍നിന്ന് മനസ്സിലാക്കാന്‍ സാധിക്കും. അല്ലെങ്കില്‍ ഇന്റര്‍നെറ്റില്‍നിന്ന് ലഭ്യമാകും. ഈ സമയത്ത് ദയവായി ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യരുത്. മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനും മുസ്‌ലിംകളെ മതഭ്രാന്തന്മാര്‍, തീവ്രവാദികള്‍, ദേശവിരുദ്ധര്‍ എന്നിങ്ങനെ പൈശാചികവല്‍ക്കരിക്കാനും ശ്രമിക്കുന്നവര്‍ക്കെതിരെയുള്ള പ്രതീകാത്മക തിരിച്ചടിയും നിരാകരണവുമാണിത്' കട്ജു ഫേസ്ബുകില്‍ കുറിച്ചു.

Keywords:  News, National, India, New Delhi, Muslim, Ramadan, Supreme Court of India, Justice, Justice Markandey Katju, Facebook, Justice Markandey Katju urges Hindus to observe one Ramazan roza (fast) to fight communal poison
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia