പ്രവേശനോത്സവത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള മുഖ്യമന്ത്രിയുടെ സന്ദേശം വീടുകളില്‍ നേരിട്ടെത്തിക്കുന്നത് അപ്രായോഗികമെന്ന് കെപിഎസ്ടിഎ

 


തിരുവനന്തപുരം: (www.kvartha.com 29.05.2021) സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം വീടുകളില്‍ നേരിട്ടെത്തിക്കുന്നത് അപ്രായോഗികമെന്ന് കെപിഎസ്ടിഎ. മുഖ്യമന്ത്രിയുടെ സന്ദേശം ജൂണ്‍ ഒന്നിനു മുന്‍പായി എല്ലാ വീടുകളിലും അധ്യാപകര്‍ നേരിട്ടെത്തിക്കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ആവശ്യപ്പെട്ടിരുന്നു.

പ്രവേശനോത്സവത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള മുഖ്യമന്ത്രിയുടെ സന്ദേശം വീടുകളില്‍ നേരിട്ടെത്തിക്കുന്നത് അപ്രായോഗികമെന്ന് കെപിഎസ്ടിഎ

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്താകെ ലോക്ഡൗണും ചില ജില്ലകളില്‍ ട്രിപിള്‍ ലോക്ഡൗണും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ അഡ്മിഷനും പ്രവേശനോത്സവവും ഉള്‍പെടെയുള്ള കാര്യങ്ങള്‍ ഓണ്‍ലൈനായി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ സന്ദേശം കെബിപിഎസ് വഴി ലക്ഷക്കണക്കിന് കോപ്പികള്‍ അച്ചടിച്ച് അധ്യാപകര്‍ മുഖേന ഓരോ കുട്ടിയുടെ വീട്ടിലും നേരിട്ടെത്തിക്കാന്‍ തീരുമാനിച്ചത് കാലഘട്ടത്തിന് യോജിച്ചതല്ലെന്നും കെപിഎസ്ടിഎ പറഞ്ഞു.

ഓണ്‍ലൈനായി തന്നെ സന്ദേശം എത്തിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഉണ്ടെന്നിരിക്കെ, തീരുമാനം അയുക്തികമാണെന്ന് കെപിഎസ്ടിഎ സംസ്ഥാന കമിറ്റി അഭിപ്രായപ്പെട്ടു. ക്യുഐപിയിലുള്ള അധ്യാപക സംഘടനകളോട് ആലോചിക്കാതെയാണ് ഇത്തരമൊരു തീരുമാനമെടുത്തത്. പ്രവേശനോത്സവം സംബന്ധിച്ച തയാറെടുപ്പുകള്‍ക്ക് ഞായറും തിങ്കളും മാത്രമേയുള്ളൂ.

അതിനിടയില്‍ അധ്യാപകര്‍ വഴിയുള്ള നോടിസ് വിതരണം അസാധ്യമാണ്. അതിനാല്‍ ഇക്കാര്യത്തില്‍ അധ്യാപകരെ നിര്‍ബന്ധിക്കുന്ന നിലപാടുകള്‍ വിദ്യാഭ്യാസ ഓഫിസര്‍മാരുടെ പക്കല്‍ നിന്നുണ്ടാകരുതെന്നും വീടുകളില്‍ നോടിസെത്തിക്കുന്നതില്‍ നിന്നും അധ്യാപകരെ ഒഴിവാക്കണമെന്നും കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് എം സലാഹുദ്ദീനും ജനറല്‍ സെക്രടറി സി പ്രദീപും ആവശ്യപ്പെട്ടു.

Keywords:  It is impractical to convey CM's message directly to the houses: KPSTA, Thiruvananthapuram, News, Education, Teachers, Message, Students, Pinarayi Vijayan, Chief Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia