Follow KVARTHA on Google news Follow Us!
ad

ലോകം കോവിഡിൽ നിന്ന് ബ്ലാക് ഫംഗസിലേക്കോ? ഇത് മരണം വിതക്കും ഭയാനകമോ?

Is the world from COVID to black fungus? Is it scary to sow death?#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ബസ്വരിയ റശീദ്

(www.kvartha.com 21.05.2021) കോവിഡിന്റെ ആദ്യഘട്ടം തന്നെ ലോക ആരോഗ്യ മേഖല വലിയ വെല്ലുവിളികൾ നേരിട്ടതാണ്. എന്നാൽ രണ്ടാം തരംഗമായി ശക്തമായ മറ്റൊരു വരവോടെ മറ്റൊരു തകർച്ചയിലേക്ക് കോവിഡ് വൈറസ് എത്തിച്ചുവെന്നതാണ് സത്യം. രോഗവ്യാപനം പെരുകുകയും ഒത്തിരി മരണങ്ങളും ജീവൻ പോരാട്ട വിളികളും നിലനിൽക്കെയാണ് 'ബ്ലാക് ഫംഗസ്' എന്ന മറ്റൊരു രോഗം കൂടി ആരോഗ്യ മേഖലയെ ആശങ്കപ്പെടുത്തിയത്.

Is the world from COVID to black fungus? Is it scary to sow death?

എന്താണ് ബ്ലാക് ഫംഗസ്? എന്താണീ ഫംഗസിന്റെ ലക്ഷണങ്ങൾ? എങ്ങനെയാണ് ഈ ഫംഗസ് മനുഷ്യ ശരീരത്തിലേക്ക് എത്തുന്നത്?

ഇത് കോവിഡ് വൈറസിന്റെ മറ്റൊരു വേർഷൻ എന്ന് തന്നെ പറയാം. എന്നാൽ മ്യുകർ മൈകോസിസ് എന്ന അണുബാധയാണ് ഈ രോഗം പടർത്തുന്നത്. വായുവിലുള്ള ഒരു തരം ഫംഗസ് ആണിത്. ഇത് ശരീരത്തിലേക് എത്തുന്നത്തോടെയാണ് രോഗം ആരംഭിക്കുന്നത്. കോവിഡ് വൈറസ് പോലെ തന്നെ വായുവിൽ നിന്ന് വരുന്ന ഫംഗസുകളാണ് ഈ രോഗം പടർത്തുന്നത്. മൂക്കിലൂടെയാണ് ഇത് മനുഷ്യ ശരീരത്തിലേക്ക് ഫംഗസായി പ്രവേശിക്കുന്നത്. ശ്വാസ കോശം, മുഖം, മൂക്ക്, തലച്ചോർ എന്നീ അവയവങ്ങൾക്കാണ് ഈ രോഗം ബാധിക്കുന്നത്. കോവിഡിന് സാമ്യമാണെങ്കിലും ഈ രോഗം മുഖത്തിന്റെ ബാഹ്യരൂപം വികൃതമാക്കുന്ന രീതിയിൽ ബാധിക്കുന്നുണ്ട്.

എന്നാൽ തലച്ചോറിനെയാണ് ഇത് മാരകമായി ബാധിക്കുന്നത്. എല്ലാ ആളുകൾക്കും തലച്ചോറിനെ ബാധിക്കണമെന്നില്ല. കൂടാതെ ഈ രോഗം തലച്ചോറിന് ബാധിച്ച് കഴിഞ്ഞാൽ രോഗം ഗുരുതരമാവാനും മരണം വരെ സംഭവിക്കാനും സാധ്യത വളരെ കൂടുതലാണ്. കോവിഡ് രോഗികൾ, കോവിഡ് രോഗ മുക്തരായവർ, പ്രതിരോധ ശേഷി കുറഞ്ഞവർ, അവയവ മാറ്റം നടത്തിയവർ, ഐസിയുവിലെ ദീർഘവാസം ഉണ്ടായവർ, പ്രമേഹ രോഗികൾ
ഇത്തരം ആളുകൾക്ക് സാധാരണയായി ഈ രോഗം പകരുന്നതായാണ് ആരോഗ്യ മേഖലയിൽ നിന്നുള്ള റിപോർട്. പ്രതിരോധ ശേഷി കുറഞ്ഞ ആളുകളെയാണ് കൂടുതലായും ഇത്തരം ഫംഗസുകൾ ഇരയാക്കുന്നത്.


എന്താണിതിന്റെ ലക്ഷണങ്ങൾ?

മൂക്ക് അടഞ്ഞതായി തോന്നുക, മൂക്കിൽ നിന്ന് കറുത്ത നിറത്തിലോ രക്തം പോലെയോ സ്രവം വരിക, കാഴ്ച കുറയുക, കണ്ണ് അടഞ്ഞ രൂപത്തിലാവുക, നെഞ്ചു വേദന, പല്ല് വേദന ഇത്തരം ശാരീരിക അസ്വസ്ഥകളാണ് ഈ ഫംഗസ് മനുഷ്യ ശരീരത്തിൽ കുടിയേറിയതിന്റെ പ്രധാന ലക്ഷണങ്ങൾ എന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തലുകൾ. ആന്റിഫംഗസ് ചികിത്സയാണ് ബ്ലാക് ഫംഗസിന്റെ ആദ്യ ഘട്ടത്തിലെ ചികിത്സ. എന്നാൽ രോഗം മൂർച്ഛിക്കുന്ന സാഹചര്യത്തിൽ ശസ്ത്രക്രിയാ തന്നെ വേണ്ടി വരുന്നു. സ്റ്റിറോയ്ഡുകളുടെ അമിതമായ ഉപയോഗമാണ് പ്രധാനമായും ഇത്തരം രോഗങ്ങൾക്ക് മനുഷ്യ ശരീരം കീഴ്പ്പെട്ടു പോകുന്നത്.

കോവിഡ് വൈറസ് ലോകമാകെ താണ്ഡവമാടി മനുഷ്യരാശിക്ക് തന്നെ വൻഭീഷണിയായി നിലനിൽക്കവേയാണല്ലോ ബ്ലാക്ഫംഗസിന്റെ രംഗപ്രവേശം. കോവിഡ് രോഗബാധിതരിൽ നിന്ന് രോഗ മുക്തിയിലേക്ക് ആളെണ്ണം വർധിച്ചു വരുമ്പോഴാണ് ഇരുൾപടർത്തി വീണ്ടും പുതിയ ഫംഗസിന്റെ ആഗമനം. എന്നാൽ കോവിഡ് വൈറസ് പോലെ ഭീകരമല്ലെന്നും കുറച്ച് കേസുകൾ മാത്രമേ നിലവിൽ റിപോർട് ചെയ്തിട്ടുള്ളുവെന്നുമാണ് അറിയാൻ കഴിഞ്ഞത്.

ലോകത്തിന്റെ പോക്ക് എങ്ങോട്ടെന്നറിയില്ല ചുറ്റിലും രോഗ വിളികളും മരണ വിളികളും അശാന്തമായൊരു അന്തരീക്ഷത്തിലേക്ക് വീണ്ടുമെത്താതിരിക്കട്ടെ. ഒരു ഫംഗസിനും നമ്മുടെ ആരോഗ്യത്തെ തകർക്കാൻ കഴിയാത്തവിധം നമ്മളോരോരുത്തരും ജാഗ്രതവാലുക്കളായിരിക്കണം. ആരോഗ്യ പൂർണമായ ഭക്ഷണ രീതികളും വ്യായാമങ്ങളും കൊണ്ട് ഒരു കൈ അകലത്തിലെവട്ടെ ഫംഗസുകൾ. ഹെൽത് ആയിരിക്കണം നമ്മുടെ ആദ്യത്തെ വെൽത്. ആയുസ്സുള്ളിടത്തോളം കാലം ആശങ്കജനകമല്ലാത്ത ആരോഗ്യം നില നിർത്താൻ എല്ലാവർക്കും കഴിയട്ടെ.

Keywords: World, Baswariya Rasheed, Article, Diseased, COVID-19, Corona, Virus, Top-Headlines, Treatment, Hospital, Is the world from COVID to black fungus? Is it scary to sow death?.
< !- START disable copy paste -->


Post a Comment