സിംഹങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മുന്‍കരുതല്‍ നടപടിയുമായി ഇന്ദോര്‍ മൃഗശാല അധികൃതര്‍; മാംസം വേവിച്ച് നല്‍കാന്‍ തീരുമാനം
                                                 May 6, 2021, 16:27 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 ഇന്ദോര്‍: (www.kvartha.com 06.05.2021) സിംഹങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മുന്‍കരുതല്‍ നടപടിയുമായി ഇന്ദോര്‍ മൃഗശാല അധികൃതര്‍. ഇവിടെയുള്ള കടുവകള്‍ക്കും സിംഹങ്ങള്‍ക്കും മാംസം വേവിച്ച് നല്‍കാന്‍ തീരുമാനം. സിംഹങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച റിപോര്‍ട് ഏറെ ആശങ്കപ്പെടുത്തുന്നതാണെന്ന് ഇന്ദോര്‍ മൃഗശാലയുടെ ചുമതലയുള്ള ഡോ. ഉത്തം യാദവ് പറഞ്ഞു.  
 
 
  കഴിഞ്ഞദിവസമാണ് ഹൈദരാബാദ് നെഹ്‌റു സുവോളജികല്‍ പാര്‍കിലെ എട്ട് ഏഷ്യന്‍ സിംഹങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് സിംഹങ്ങള്‍ക്ക് കോവിഡ് പരിശോധന നടത്തിയത്.  
 
  ഏപ്രില്‍ 24ന് അനസ്‌തേഷ്യ നല്‍കിയാണ് സിംഹങ്ങളുടെ മൂക്ക്, തൊണ്ട, ശ്വാസകോശം എന്നിവിടങ്ങളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചത്. എട്ട് സിംഹങ്ങളും നിരീക്ഷണത്തിലാണെന്നും മരുന്നുകള്‍ നല്‍കുന്നുണ്ടെന്നും മൃഗശാല അധികൃതര്‍ അറിയിച്ചിരുന്നു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി മൃഗശാലയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. 
  'മൃഗങ്ങള്‍ക്ക് രോഗം പടരാതിരിക്കുന്നതിന്റെ ഭാഗമായി പ്രതിരോധ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. അസംസ്‌കൃത മാംസത്തിനുപകരം വേവിച്ച മാംസമാണ് ഇപ്പോള്‍ നല്‍കുന്നത്'- ഡോ. ഉത്തം യാദവ് വ്യക്തമാക്കി.  
 
  'കശാപ്പുകാര്‍ക്ക് ലഭിക്കുന്ന മൃഗങ്ങളുടെ കോവിഡ് സ്ഥിതിയെക്കുറിച്ച് മൃഗശാല അധികൃതര്‍ക്ക് ഉറപ്പില്ലാത്തതിനാലാണ് മാംസം വേവിച്ച് നല്‍കാന്‍ തീരുമാനിച്ചത്. കൂടാതെ മൃഗങ്ങള്‍ക്ക് മാംസം വിളമ്പുമ്പോള്‍ ജീവനക്കാര്‍ പി പി ഇ കിറ്റ് ധരിക്കും. മൃഗശാലയിലെ മറ്റു വിഭാഗം ജീവനക്കാരെ മൃഗങ്ങളെ പരിപാലിക്കാന്‍ അനുവദിക്കില്ല. ദിവസവും കൂടും ചുറ്റുമതിലുമെല്ലാം ആവര്‍ത്തിച്ച് ശുചീകരിക്കും. എല്ലാ കൂടുകള്‍ക്കും പുറത്ത് ബ്ലീചിംഗ് പൗഡര്‍ തളിക്കുന്നുണ്ട്'. ഉത്തം യാദവ് അറിയിച്ചു. 
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
