SWISS-TOWER 24/07/2023

'പ്രിയപ്പെട്ടവരുടെ ആരോഗ്യത്തേക്കാൾ വലുതല്ല മറ്റൊന്നും': മിസ് യൂണിവേഴ്സ് വേദിയിൽ ഇൻഡ്യയെ കുറിച്ച് പറഞ്ഞ് കയ്യടി നേടി ആഡ്‌ലിൻ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഫ്ലോറിഡ: (www.kvartha.com 18.05.2021) മിസ് യൂണിവേഴ്സ് വേദിയിൽ കയ്യടി നേടി ഇന്ത്യയുടെ സ്വന്തം ആഡ്‌ലിൻ കാസ്റ്റെലിനോ. ചോദ്യോത്തര റൗൻഡിലെ മികച്ച പ്രകടനം കാഴ്ച വെച്ചാണ് ആഡ്‌ലിൻ കാണികളുടെ കയ്യടി നേടിയത്.

സാമ്പത്തിക മേഖലയില്‍ പ്രതിസന്ധിയുണ്ടാകുമെന്നതിനാൽ കോവിഡ് കാലത്ത് രാജ്യങ്ങൾ ലോക്ഡൗണ്‍ ചെയ്യേണ്ടതുണ്ടോ എന്നതായിരുന്നു ആഡ്‌ലിൻ നേരിട്ട ചോദ്യം. 'ഇന്ത്യയിൽനിന്നും വരുന്ന ഒരാൾ എന്ന നിലയിൽ, ഇന്ത്യയിൽ സംഭവിക്കുന്നതിന് സാക്ഷിയായ ഒരാൾ എന്ന നിലയിൽ, ഞാൻ മനസ്സിലാക്കിയ വളരെ പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. പ്രിയപ്പെട്ടവരുടെ ആരോഗ്യത്തേക്കാൾ വലുതല്ല മറ്റൊന്നും എന്നാണ് അത്'- ആഡ്‌ലിൻ മറുപടി പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യം, സമരം ചെയ്യാനുള്ള അവകാശം എന്നിവയെക്കുറിച്ചുള്ള ആഡ്‌ലിൻറെ അഭിപ്രായം വ്യക്തമാക്കാനും വിധി കര്‍ത്താക്കൾ ആവശ്യപ്പെട്ടു. സമരം ചെയ്യാനുള്ള അവകാശം സ്ത്രീകൾക്കും ന്യൂനപക്ഷങ്ങള്‍ക്കും അനീതിക്കെതിരെ ശബ്ദം ഉയർത്താൻ അവസരമൊരുക്കും എന്നായിരുന്നു ആഡ്‌ലിൻറെ മറുപടി.
Aster mims 04/11/2022

'പ്രിയപ്പെട്ടവരുടെ ആരോഗ്യത്തേക്കാൾ വലുതല്ല മറ്റൊന്നും': മിസ് യൂണിവേഴ്സ് വേദിയിൽ ഇൻഡ്യയെ കുറിച്ച് പറഞ്ഞ് കയ്യടി നേടി ആഡ്‌ലിൻ

മെക്സികൻ സുന്ദരി ആന്‍ഡ്രിയ മെസ ആണ് മിസ് യൂണിവേഴ്സ് മത്സരത്തിൽ കിരീടം ചൂടിയത്. ബ്രസീലിന്റെ ജൂലിയ ഗാമ ഫസ്റ്റ് റണറപ്പും പെറുവിൽ നിന്നുള്ള ജാനിക് മാസെറ്റ സെകൻഡ് റണറപ്പുമായി. മത്സരത്തിൽ നാലാം സ്ഥാനമാണ് കർണാടകയിലെ ഉഡുപ്പി സ്വദേശിയായ 22കാരി ആഡ്‌ലിൻ കരസ്ഥമാക്കിയത്.

Keywords:  News, India, World, America, India’s Adeline, Adeline Castelino, Third runner-up, Miss Universe 2020, India’s Adeline Castelino becomes third runner-up at Miss Universe 2020.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia