തെരുവിലേക്ക് കൂട്ടമായി പറന്നിറങ്ങിയത് നൂറ് കണക്കിന് കൊറെല്ലാസ്: വൈറലായി വിഡിയോ

 


നോവ്ര: (www.kvartha.com 06.05.2021) ഓസ്ട്രേലിയയിലെ തനത് പക്ഷിവർഗമാണ് കൊറെല്ല അഥവാ കൊക്കറ്റൂ എന്നറിയപ്പെടുന്ന വെള്ള തത്തകൾ. പൊതുവെ കൂട്ടത്തോടെയാണ് ഇവ ജീവിക്കുന്നതും സഞ്ചരിക്കുന്നതും ഭക്ഷണം തേടുന്നതും. വിളഞ്ഞ് നില്‍ക്കുന്ന കൃഷിയിടങ്ങള്‍ ഇവയുടെ കൂട്ടത്തോടെയുള്ള ജീവിതം കാരണം ചിലപ്പോള്‍ ആക്രമണത്തിന് ഇരയാകാറുണ്ട്.

ഓസ്ട്രേലിയയിലെ ന്യൂ സൗത് വെയ്ല്‍സിലാണ് ഇപ്പോൾ സമാനമായ ഒരു സംഭവം ഉണ്ടായത്. ഇവിടെ ഒരു തെരുവിലേക്ക് പറന്നിറങ്ങിയത് ആയിരക്കണക്കിന് കൊറെല്ലാസ് ആണ്. ജിന്‍ഡാല്‍ ക്രസന്‍റ് മേഖലയിലെ നോവ്ര ജനവാസ മേഖലയിലാണ് ഈ തത്തകളുടെ ആക്രമണമുണ്ടായത്. തത്തകള്‍ തെരുവു കീഴടക്കി
തമ്പടിച്ചതോടെ ആളുകള്‍ പുറത്തിറങ്ങാനാകാതെ വാതിലുകളും ജനലുകളും അടച്ച് അകത്ത് ഇരിക്കുകയായിരുന്നു.

തെരുവിലേക്ക് കൂട്ടമായി പറന്നിറങ്ങിയത് നൂറ് കണക്കിന് കൊറെല്ലാസ്: വൈറലായി വിഡിയോ

പൊതുവെ കൃഷിയിടങ്ങളിലും തോട്ടങ്ങളിലും സാധ്യമായാല്‍ വീടുകളിലും വരെ ഭക്ഷണത്തിന് വേണ്ടി കൂട്ടത്തോടെ കടന്നു ചെല്ലാറുണ്ട്. പ്രത്യേകിച്ചും കൃഷിയിടങ്ങളിലും തോട്ടങ്ങളിലും ഇവ വലിയ തോതിലാണ് ആക്രമണം നടത്തുക. ഒരു പരിധി വരെ വെട്ടുകിളികളുടെ അതേ ആക്രമണസ്വഭാവമാണ് ഇവയ്ക്കും.

കാലാവസ്ഥയ്ക്കനുസരിച്ച് ഓസ്ട്രേലിയയുടെ ഒരു മേഖലയില്‍ നിന്ന് അടുത്ത പ്രദേശത്തേക്ക് സഞ്ചരിക്കുന്നതാണ് ഇവയുടെ രീതി. ഈ രീതിയില്‍ വിവിധ ഋതുക്കളില്‍ വിവിധ മേഖലയിലാണ് കൊറെല്ല കാണപ്പെടുക. അതേസമയം കടന്നു ചെല്ലുന്ന പ്രദേശങ്ങളില്‍ കുറച്ച് കാലമാണെങ്കിലും വിളകള്‍ മുഴുവന്‍ ഭക്ഷിച്ചിട്ടേ ഇവ കടന്നു പോകൂവെന്ന് സിഡ്നി സര്‍വകലാശാല പ്രഫസറായ ഡേവിഡ് ഫാലന്‍ വിശദീകരിക്കുന്നു.

ഭക്ഷ്യലഭ്യത കുറയുന്നതോടെ ഇവ ആ മേഖല വിട്ട് മറ്റ് പ്രദേശങ്ങളിലേക്ക് കൂട്ടത്തോടെ പോകുമെന്നും ഡേവിഡ് ഫാലന്‍ വ്യക്തമാക്കി.


Keywords:  News, World, Australia, Top-Headlines, Social Media, Viral, White Corellas, Huge Flocks Of White Corellas Invade Australian Town, Goes Viral On Social media.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia