ഒരിക്കല്‍ മാറ്റിവെച്ച ഹൃദയ വാല്‍വ് 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഹൃദയം തുറക്കാതെ വീണ്ടും മാറ്റിവെച്ചു; അപൂര്‍വ ശസ്ത്രക്രിയയുടെ നിറവില്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസ്

 


കണ്ണൂര്‍: (www.kvartha.com 29.05.2021) ഒരിക്കല്‍ മാറ്റിവെച്ച ഹൃദയ വാല്‍വ് 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഹൃദയം തുറക്കാതെ വീണ്ടും മാറ്റിവെച്ചു. അപൂര്‍വ ശസ്ത്രക്രിയയുടെ നിറവില്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസ്. ശസ്ത്രക്രിയവഴി മാറ്റിവെച്ച ഹൃദയവാല്‍വ് പ്രവര്‍ത്തന രഹിതമായ രോഗിയില്‍ ഹൃദയം തുറന്നുള്ള സങ്കീര്‍ണമായ സര്‍ജറി ഒഴിവാക്കി പഴയ വാല്‍വ് നീക്കം ചെയ്യാതെ തന്നെ അതിനുള്ളില്‍ പുതിയ വാല്‍വ് ഘടിപ്പിക്കുകയായിരുന്നു.

വാല്‍വ് ഇന്‍ വാല്‍വ് ട്രാന്‍സ് കത്തീറ്റര്‍ അയോട്ടിക് വാല്‍വ് ഇംപ്ലാന്റേഷന്‍ എന്ന് പറയുന്ന ഈ പുതിയ ചികിത്സാ രീതി ഉത്തരമലബാറില്‍ തന്നെ കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലാണ് ആദ്യമായി വിജയകരമായി പൂര്‍ത്തീകരിച്ചത്.

ഒരിക്കല്‍ മാറ്റിവെച്ച ഹൃദയ വാല്‍വ് 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഹൃദയം തുറക്കാതെ വീണ്ടും മാറ്റിവെച്ചു; അപൂര്‍വ ശസ്ത്രക്രിയയുടെ നിറവില്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസ്

ഹൃദ്രോഗവിഭാഗം ഡോക്ടര്‍മാരായ ഉമേശന്‍ സി വി, പ്ലാസിഡ് സെബാസ്റ്റ്യന്‍ കെ, അനില്‍കുമാര്‍ എം കെ, വിനു എ, പ്രസാദ് സുരേന്ദ്രന്‍, ഗണേഷ് എന്നിവരാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശസ്ത്രക്രിയ വഴി മാറ്റിവെച്ച അയോട്ടിക് വാല്‍വ് പ്രവര്‍ത്തന രഹിതമായ 79കാരനിലാണ് ഈ ചികിത്സ നിര്‍വഹിച്ചത്. മൂന്നാം ദിവസം തന്നെ ഡിസ്ചാര്‍ജ് ചെയ്ത രോഗി വളരെ പെട്ടെന്ന് തന്നെ രോഗവിമുക്തനായതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

കാലിലെ ചെറിയ ധമനിയിലൂടെ പ്രത്യേകം സജ്ജീകരിച്ച ഹൃദയവാല്‍വ് തകരാറിലായ പഴയ വാല്‍വിനുള്ളില്‍ ഘടിപ്പിക്കുകയാണ് ചെയ്യുന്നത്. ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയെ അപേക്ഷിച്ച് അപകടരഹിതവും സങ്കീര്‍ണതകള്‍ കുറഞ്ഞതുമാണ് ഈ രിതി. നേരത്തെ ഹൃദയവാല്‍വ് മാറ്റിവെച്ച രോഗിയില്‍ വീണ്ടും ശസ്ത്രക്രിയ വഴി വാല്‍വ് മാറ്റിവെക്കുന്നത് ദുഷ്‌കരവും സങ്കീര്‍ണവുമാണ്.

മാത്രമല്ല ഇത്തരത്തില്‍ ചികിത്സ ആവശ്യമായി വരുന്നവരില്‍ ഭൂരിഭാഗം പേരും പ്രായക്കൂടുതലുള്ളവരും മറ്റ് അസുഖങ്ങളുള്ളവരുമായിരിക്കും. അതുകൊണ്ട് തന്നെ അനസ്‌തേഷ്യ ഉപയോഗിച്ച് ബോധം കെടുത്തി ശസ്ത്രക്രിയ നിര്‍വഹിക്കുന്നതിലും അപകട സാധ്യത കൂടുതലാണ്. ഈ പുതിയ രീതിയില്‍ രോഗിയെ ബോധം കെടുത്തേണ്ടതില്ല എന്നതും വളരെ പെട്ടെന്ന് തന്നെ ഡിസ്ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നതും മറ്റ് നേട്ടങ്ങളാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

Keywords:  Heart valve that was once replaced again 15 years later without opening the heart replaced; Kannur Aster Mims in full swing of rare surgery, Kannur, News, Health, Health and Fitness, Treatment, Patient, Hospital, Kerala.






ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia