അട്ടപ്പാടിയിലെ മുരുഗുള ഊരിലേക്ക് കാടും പുഴയും താണ്ടി വളരെ സാഹസികമായെത്തി കോവിഡ് രോഗികള്‍ക്ക് വൈദ്യ സഹായം: പുതൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ക്ക് ആരോഗ്യ മന്ത്രിയുടെ അഭിനന്ദങ്ങള്‍

 


തിരുവനന്തപുരം: (www.kvartha.com 22.05.2021) കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ അട്ടപ്പാടിയിലെ മുരുഗുള ഊരിലേക്ക് ഭവാനിപ്പുഴ മുറിച്ച് കടന്ന് പോകുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുന്നു. വര്‍ത്തമാന മാധ്യമങ്ങളിലൂടെ ഇത് ശ്രദ്ധയില്‍പ്പെട്ട ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ആരോഗ്യ പ്രവര്‍ത്തകരെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു.

അട്ടപ്പാടിയിലെ മുരുഗുള ഊരിലേക്ക് കാടും പുഴയും താണ്ടി വളരെ സാഹസികമായെത്തി കോവിഡ് രോഗികള്‍ക്ക് വൈദ്യ സഹായം: പുതൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ക്ക് ആരോഗ്യ മന്ത്രിയുടെ അഭിനന്ദങ്ങള്‍

പുതൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ സുകന്യ, ഹെല്‍ത് ഇന്‍സ്പെക്ടര്‍ സുനില്‍ വാസു, ജൂനിയര്‍ ഹെല്‍ത് ഇന്‍സ്പെക്ടര്‍ സൈജു, ഡ്രൈവര്‍ സജേഷ് എന്നിവരാണ് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഊരുകളിലെത്തി അവിടുത്തെ ആളുകള്‍ക്ക് ആവശ്യമായ വൈദ്യ സഹായം ഉറപ്പ് വരുത്താനുള്ള സന്മനസ്സ് കാണിച്ചത്. മുപ്പത് പേരെ പരിശോധനയ്ക്ക് വിധേയരാക്കുകയും കോവിഡ് രോഗം സ്ഥിരീകരിച്ച ഏഴു പേരെ പുതൂര്‍ ഡൊമിസിലറി കെയര്‍ സെന്ററിലേക്ക് മാറ്റുകയുമുണ്ടായി.

അതേസമയം സ്ഥലത്തെ മറ്റുള്ളവര്‍ക്ക് സുരക്ഷ ഉറപ്പ് വരുത്താനുള്ള മുന്‍കരുതലുകള്‍ ചെയ്യാന്‍ മാര്‍ഗനിര്‍ദേശങ്ങളും ചുണ്ടികാണിച്ചു. കോവിഡ് രോഗവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകളും ഭയവും അവരുടെ മനസില്‍ നിന്ന് തുടച്ച് മാറ്റാനുള്ള ആത്മവിശ്വാസം നല്‍കുക എന്നതായിരുന്നു ആരോഗ്യ പ്രവര്‍ത്തകരുടെ മുഖ്യ വിഷയം. അത് സാധ്യമാക്കാന്‍ തങ്ങള്‍ക്ക് പൂര്‍ണമായും സാധിച്ചുവെന്ന് ഡോക്ടര്‍ സുകന്യ പറഞ്ഞതായി ആരോഗ്യ മന്ത്രി ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്

ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

അട്ടപ്പാടിയിലെ മുരുഗുള ഊരിലേക്ക് ഭവാനിപ്പുഴ മുറിച്ച് കടന്ന് പോകുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ പ്രതിബന്ധങ്ങളെ വകവെയ്ക്കാതെ നടത്തുന്ന സേവനത്തിന്റെ പ്രത്യക്ഷസാക്ഷ്യമാണ്. പുതൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ സുകന്യ, ഹെല്‍ത് ഇന്‍സ്പെക്ടര്‍ സുനില്‍ വാസു, ജൂനിയര്‍ ഹെല്‍ത് ഇന്‍സ്പെക്ടര്‍ സൈജു, ഡ്രൈവര്‍ സജേഷ് എന്നിവരാണ് ജീവന്‍ പണയംവെച്ചും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായത്. ഡോക്ടര്‍ സുകന്യയുമായി ഫോണില്‍ സംസാരിച്ചു.

മുപ്പത് പേരെ പരിശോധനയ്ക്ക് വിധേയരാക്കി. കോവിഡ് സ്ഥിരീകരിച്ച ഏഴു പേരെ പുതൂര്‍ ഡൊമിസിലറി കെയര്‍ സെന്ററിലേക്ക് മാറ്റി. ഊരിലെ മറ്റുള്ളവര്‍ക്ക് സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും നല്‍കി. ഊരിലുള്ളവരുടെ ഭയം അകറ്റി ആത്മവിശ്വാസം നല്‍കുകയെന്നതായിരുന്നു ഏറെ പ്രധാനം. അത് സാധ്യമാക്കിയതായി ഡോക്ടര്‍ സുകന്യ പറഞ്ഞു. ഡോക്ടര്‍ സുകന്യയ്ക്കും സഹപ്രവര്‍ത്തകര്‍ക്കും സ്നേഹാഭിവാദ്യം.

സംസ്ഥാനത്തെ മുഴുവന്‍ പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കിടയില്‍ പരിശോധന ഊര്‍ജിതമാക്കാനും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും നടപടികള്‍ സ്വീകരിച്ച് വരികയാണ്.

അട്ടപ്പാടിയിലെ മുരുഗുള ഊരിലേക്ക് കാടും പുഴയും താണ്ടി വളരെ സാഹസികമായെത്തി കോവിഡ് രോഗികള്‍ക്ക് വൈദ്യ സഹായം: പുതൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ക്ക് ആരോഗ്യ മന്ത്രിയുടെ അഭിനന്ദങ്ങള്‍

Keywords: Health Minister congratulates doctors at Puthur Primary Health Center, Thiruvananthapuram, News, Health, Health and Fitness, Health Minister, Facebook Post, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia