സംസ്ഥാനത്ത് ലോക് ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങളുമായി സര്‍കാര്‍ ഉത്തരവ് പുറത്തിറങ്ങി; ഏതൊക്കെയാണെന്നറിയാം!

 


തിരുവനന്തപുരം: (www.kvartha.com 06.05.2021) സംസ്ഥാനത്ത് ലോക് ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങളുമായി സര്‍കാര്‍ ഉത്തരവ് പുറത്തിറങ്ങി. അടിയന്തര പ്രാധാന്യമില്ലാത്ത കേന്ദ്ര, സംസ്ഥാന സര്‍കാര്‍ സ്ഥാപനങ്ങള്‍ അടച്ചിടും. മെയ് എട്ടുമുതല്‍ 16 വരെയാണ് നിയന്ത്രണങ്ങള്‍.

സംസ്ഥാനത്ത് ലോക് ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങളുമായി സര്‍കാര്‍ ഉത്തരവ് പുറത്തിറങ്ങി; ഏതൊക്കെയാണെന്നറിയാം!

പ്രധാന നിര്‍ദേശങ്ങള്‍:

*ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. ചരക്കുവാഹനങ്ങള്‍ തടയില്ല. അവശ്യവസ്തുക്കളും മരുന്നുകളും എത്തിക്കാന്‍ ഓടോ, ടാക്‌സി ഇവ ഉപയോഗിക്കാം.

* ഭക്ഷ്യവസ്തുക്കള്‍ വില്‍പന നടത്താം. ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ വൈകിട്ട് 7.30 വരെ തുറക്കാം. എല്ലാ കടകളും പരമാവധി ഹോം ഡെലിവറി രീതി പിന്തുടരണം.

* വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും ഓടോ, ടാക്‌സി ഇവ ലഭ്യമാകും. സ്വകാര്യവാഹനങ്ങള്‍ അവശ്യവസ്തുക്കളും മരുന്നും വാങ്ങാന്‍ മാത്രം പുറത്തിറക്കാം.

* കോവിഡ് വാക്‌സിനേഷന് സ്വന്തം വാഹനങ്ങളില്‍ യാത്രചെയ്യാം.

*എല്ലാത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും.

* ബാങ്കുകള്‍, ഇന്‍ഷുറന്‍സ്, ധനകാര്യ സ്ഥാപനങ്ങള്‍ ഒരു മണിവരെ.

* റെയില്‍, വിമാന സര്‍വീസുകള്‍ ഒഴികെ യാത്രാഗതാഗതം അനുവദിക്കില്ല.

* ഹോംനഴ്‌സ്, പാലിയേറ്റിവ് പ്രവര്‍ത്തകര്‍ക്ക് ജോലി സ്ഥലങ്ങളിലേക്ക് പോകാം.

* ഐടി, അനുബന്ധ സ്ഥാപനങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമായി തുറക്കാം.

* കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍, മത്സ്യബന്ധനം, മൃഗസംരക്ഷണമേഖലകള്‍ക്ക് അനുമതി. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു മാത്രമേ പ്രവര്‍ത്തിക്കാവൂ.

* പെട്രോള്‍ പമ്പുകള്‍, കോള്‍ഡ് സ്റ്റോറേജുകള്‍ പ്രവര്‍ത്തിപ്പിക്കാം.

* ആരാധനാലയങ്ങളില്‍ പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല. ആള്‍ക്കൂട്ടമുണ്ടാകുന്ന മത, രാഷ്ട്രീയ, സാമൂഹിക, വിനോദ, കായിക, പരിപാടികള്‍ക്ക് വിലക്ക്.

* മൃതദേഹസംസ്‌കരണത്തിന് പരമാവധി 20 പേര്‍. കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം.

* വിവാഹങ്ങളില്‍ 20 പേര്‍. പൊലീസ് സ്റ്റേഷനില്‍ മുന്‍കൂട്ടി അറിയിക്കണം. റജിസ്‌ട്രേഷന്‍ വേണം.

* വാഹന, അത്യാവശ്യ ഉപകരണ റിപ്പയര്‍ കടകള്‍ തുറക്കാം.

* അടിയന്തര പ്രാധാന്യമില്ലാത്ത വാണിജ്യ, വ്യവസായ മേഖലകള്‍ അടച്ചിടും.

* നിര്‍മാണ മേഖലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജോലി തുടരാം.

* ഇലക്ട്രിക്കല്‍, പ്ലമിങ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് തടസ്സമില്ല

* മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമില്ല

* തൊഴിലുറപ്പ് ജോലി ചെയ്യുന്നവരെ 5 പേരുടെ സംഘങ്ങളായി തിരിക്കണം.

*നേരത്തെ നിശ്ചയിച്ച വിവാഹങ്ങൾക്ക് കോവിഡ് പ്രോട്ടോകോൾ പാലിച്ച് 20 പേർക്ക് പങ്കെടുക്കാം. വിവരം മുൻകൂട്ടി പൊലീസ് സറ്റേഷനിൽ അറിയിക്കുകയും കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും വേണം. മരണാനന്തരചടങ്ങുകൾക്കും 20 പേർക്ക് അനുമതിയുണ്ട്. ഇതും കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.

Keywords: Government releases Lockdown guidelines Kerala, Thiruvananthapuram, News, Lockdown, Health, Health and Fitness, Kerala.




ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia