സ്വര്‍ണ വില ഉയരുന്നു: ഗ്രാമിന് 30 രൂപ വര്‍ധിച്ച് 4,545 രൂപയും പവന് 240 രൂപ വര്‍ധിച്ച് 36,360 രൂപയുമായി

 


കൊച്ചി: (www.kvartha.com 18.05.2021) സ്വര്‍ണ വില ഉയരുന്നു : സ്വര്‍ണ വില ഉയരുന്നു. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 4,545 രൂപയും പവന് 240 രൂപ വര്‍ധിച്ച് 36,360 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 1869 ഡോളറും രൂപയുടെ വിനിമയ നിരക്ക് 73.20 ലുമാണ്. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് വീണ്ടും 50 ലക്ഷം രൂപയിലേക്കെത്തിയിട്ടുണ്ട്.

സ്വര്‍ണ വില ഉയരുന്നു: ഗ്രാമിന് 30 രൂപ വര്‍ധിച്ച് 4,545 രൂപയും പവന് 240 രൂപ വര്‍ധിച്ച് 36,360 രൂപയുമായി

2020 ഓഗസ്റ്റില്‍ പവന്‍ വില 42,000 രൂപയിലേക്കെത്തിയതിനു ശേഷം വില കുറഞ്ഞ് 32,880 രൂപ വരെ എത്തിയിരുന്നു. 9120 രൂപയാണ് ഓഗസ്റ്റ് വിലയില്‍ നിന്ന് കുറവ് രേഖപ്പെടുത്തിയിരുന്നത്. സ്വര്‍ണം പതുക്കെ വില ഉയര്‍ന്നാണ് ഇപ്പോള്‍ 4545 എന്ന വിലയിലേക്കെത്തിയത്. ഉയര്‍ന്ന വിലയില്‍ നിന്നും 5640 രൂപ മാത്രമാണ് ഇപ്പോഴത്തെ വ്യത്യാസം.

രൂപ കരുത്തായത് കാരണം സ്വര്‍ണ വിലയില്‍ വലിയ പ്രതിഫലനം കാണുന്നില്ല. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപയോഗമുള്ള രണ്ടാമത്തെ രാജ്യമായ ഇന്‍ഡ്യയില്‍ കോവിഡ് ലോക്ഡൗണ്‍ ആയതിനാല്‍ സ്വര്‍ണ വിപണി ഏതാണ്ട് പൂര്‍ണമായും നിശ്ചലാവസ്ഥയിലാണ്.

ഓഹരി, റിയല്‍ എസ്റ്റേറ്റ് മേഖലകളും സജീവമല്ല. സ്വര്‍ണത്തിന്റെ ഊഹ കച്ചവടം സജീവമായതിനാല്‍ വലിയ നിക്ഷേപകര്‍ വീണ്ടും സ്വര്‍ണത്തില്‍ മുതലിറക്കുന്നുണ്ട്. ഡോളറില്‍മേല്‍ യൂറോപ്യന്‍ കറന്‍സികള്‍ ആധിപത്യം നേടിയതും, പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളും സ്വര്‍ണ വില ഉയരാന്‍ കാരണമായി.

Keywords: Gold prices rise by Rs 30 to Rs 4,545 per gram and Rs 240 to Rs 36,360 per sovereign, Kochi, News, Gold Price, Increased, Business, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia