സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു; പവന് 35,920 രൂപ, ഗ്രാമിന് 4490 രൂപ

 


ADVERTISEMENT

കൊച്ചി: (www.kvartha.com 15.05.2021) സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വിലയാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ച് ഗ്രാമിന് 4490 രൂപയും പവന് 35,920 രൂപയും ആണ് ശനായാഴ്ചത്തെ സ്വര്‍ണ വില. തുടര്‍ച്ചയായ രണ്ടു ദിവസങ്ങളില്‍ ഒരേ വില തുടര്‍ന്ന ശേഷം സ്വര്‍ണ വില വെള്ളിയാഴ്ച വര്‍ധിച്ചിരുന്നു.

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു; പവന് 35,920 രൂപ, ഗ്രാമിന് 4490 രൂപ
Aster_MIMS
ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വര്‍ധിച്ചു ഗ്രാമിന് 4465 രൂപയിലും പവന് 35,720 രൂപയിലുമായിരുന്നു കഴിഞ്ഞദിവസം വ്യാപാരം നടന്നത്. സ്വര്‍ണത്തിന് ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് മെയ് ഒന്ന്, രണ്ട് തീയതികളില്‍ ആയിരുന്നു. പവന് 35,040 എന്ന നിരക്കായിരുന്നു. അതേ സമയം ആര്‍ബിഐ അടുത്ത സോവറിന്‍ ഗോള്‍ഡ് ബോണ്ട് വില്പന പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച ആരംഭിക്കുന്ന ആദ്യ ശ്രേണിയുടെ വില്പന 21ന് അവസാനിക്കും.

Keywords:  Gold prices rise again in the state; 35,920 per sovereign and Rs. 4490 per gram, Kochi, News, Gold Price, Business, Increased, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia