ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ ജഗ് മോഹന്‍ അന്തരിച്ചു

 



ന്യൂഡെല്‍ഹി: (www.kvartha.com 04.05.2021) വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ ജഗ് മോഹന്‍ അന്തരിച്ചു. 94 വയസായിരുന്നു. ജഗ് മോഹന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായു അനുശോചിച്ചു. 

1984 മുതല്‍ 89വരെയും 1990 ജനുവരി മുതല്‍ മേയ് വരെയും രണ്ടുതവണ ജമ്മു കശ്മീര്‍ ഗവര്‍ണറായിരുന്നു. അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് വി പി സിങ് സര്‍കാര്‍ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് നീക്കുകയായിരുന്നു.

ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ ജഗ് മോഹന്‍ അന്തരിച്ചു


സിവില്‍ സെര്‍വീസ് മുന്‍ ഉദ്യോഗസ്ഥനായിരുന്ന ജഗ് മോഹന്‍, നിരവധി സര്‍കാര്‍ പദവികള്‍ വഹിച്ചിട്ടുണ്ട്. ഗോവ ഗവര്‍ണറായിരുന്ന ജഗ് മോഹന്‍ കേന്ദ്ര ഭരണപ്രദേശമായ ഡെല്‍ഹിയുടെ ലഫ്റ്റനന്റ് ഗവര്‍ണര്‍ പദവിയും വഹിച്ചിട്ടുണ്ട്. 1996ല്‍ ബി ജെ പി ടികെറ്റില്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുപ്പെട്ട അദ്ദേഹം, നഗര വികസനം-വിനോദ സഞ്ചാരം വകുപ്പുകളുടെ മന്ത്രിയായിരുന്നു. 

1971ല്‍ പത്മശ്രീയും 1977ല്‍ പത്മഭൂഷനും 2016ല്‍ പത്മവിഭൂഷനും നല്‍കി രാജ്യം ആദരിച്ചു.

Keywords:  News, National, India, Jammu, Kashmir, Governor, Death, Award, Padma awards, Former J&K Governor Jagmohan passes away
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia