അഗ്നിശമന ഉപകരണങ്ങളിൽ ചായം തേച്ച് ഓക്സിജൻ സിലിൻഡെറുകളെന്ന വ്യാജേന വിൽപന നടത്തി: 3 പേർ അറസ്റ്റിൽ
May 7, 2021, 14:04 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com 07.05.2021) അഗ്നിശമന ഉപകരണങ്ങളിൽ ചായം തേച്ച് ഓക്സിജൻ സിലിൻഡെറുകളെന്ന വ്യാജേന വിൽപന നടത്തിയൽ മൂന്നു പേരെ അറസ്റ്റ് ചെയ്തു. കോവിഡ് 19 രോഗബാധിതരുടെ ബന്ധുക്കൾക്ക് തന്നെയാണ് ഈ വ്യാജ സിലിൻഡറുകൾ വിറ്റത്. ദില്ലി അലിപൂർ സ്വദേശികളായ രവി ശർമ (40), മുഹമ്മദ് അബ്ദുൽ (38), ശംഭു ഷാ (30) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
റെയ്ഡിനിടെ 530ലധികം അഗ്നിശമനയന്ത്ര വാതക സിലിൻഡെറുകളും 25ലധികം ഓക്സിജൻ ഗ്യാസ് സിലിൻഡെർ നോസലുകളും പൊലീസ് പിടിച്ചെടുത്തു. സിലിൻഡെറുകളുടെ പെയിന്റ് നീക്കം ചെയ്യാൻ ഉപയോഗിച്ച ഇലക്ട്രിക് ഗ്രൈൻഡറുകൾ, സ്പ്രേ-പെയിന്റ് ക്യാനുകൾ, 49,500 രൂപ എന്നിവയും പരിശോധനയിൽ കണ്ടെടുത്തു. രാധ വല്ലാബ് സേവാ സംഘ് എന്ന എൻജിഒയുടെ പരാതിയെ തുടർന്നാണ് വ്യാജ ഓക്സിജൻ സിലിൻഡെർ റാകെറ്റിനെ പിടികൂടിയത്.

കോവിഡ് -19 രോഗികൾക്ക് സൗജന്യ ഓക്സിജൻ സിലിൻഡെറുകൾ നൽകുന്ന എൻജിഒ നടത്തുന്ന മുകേഷ് ഖന്ന എന്നയാളാണ് പരാതിയുമായി ഫാർഷ് ബസാർ പൊലീസിനെ സമീപിച്ചത്.
അലിപൂരിലെ അപ്നി കോളനിയിൽ സ്ഥിതിചെയ്യുന്ന വർഷ എഞ്ചിനീയറിംഗ് എന്ന ഓക്സിജൻ സിലിൻഡെർ വിതരണക്കാരൻ 4.5 ലിറ്റർ ഓക്സിജൻ സിലിൻഡെറുകൾ 5,500 രൂപയ്ക്ക് വിറ്റതായും അദ്ദേഹം പറഞ്ഞു.
Keywords: News, New Delhi, National, India, COVID-19, Corona, Arrested, Fire extinguishers painted and sold as oxygen cylinders, 3 arrested.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.