SWISS-TOWER 24/07/2023

വിവാഹ വാർഷിക ദിനത്തിലെ സിനിമാ നടൻ ബാലചന്ദ്ര മേനോന്റെ കുറിപ്പ്: ഏറ്റെടുത്ത് ആരാധകർ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 12.05.2021) പ്രശസ്ത സിനിമ നടൻ ബാലചന്ദ്ര മേനോൻ തന്റെ വിവാഹ വാർഷിക ദിനത്തിൽ എഴുതിയ കുറിപ്പ് വൈറലാകുന്നു. മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനും തിരക്കഥാകൃത്തുമാണ് ബാലചന്ദ്ര മേനോൻ. സോഷ്യൽ മീഡിയകളിലും സജീവമായ അദ്ദേഹം ആരാധകരോട് തന്റെ പുതിയ വിശേഷങ്ങളും മറ്റും പങ്കുവെയ്ക്കാറുണ്ട്.

കുഞ്ഞുവാവയുടെ 'അപ്പി’ കോരാൻ വയ്യാ എന്ന ഒറ്റ മടി കാരണം കല്യാണമേ വേണ്ട എന്ന് കരുതിയ ഞാൻ, പെട്ടന്ന് കണ്ട ഒരു പെണ്ണിനെ ഓടിച്ചിട്ട് കെട്ടിയതിന്റെ ഓർമപ്പെടുത്തലാണ് ഇന്ന് എന്നാണ് ബാലചന്ദ്രമേനോൻ കുറിക്കുന്നത്.
Aster mims 04/11/2022

വിവാഹ വാർഷിക ദിനത്തിലെ സിനിമാ നടൻ ബാലചന്ദ്ര മേനോന്റെ കുറിപ്പ്: ഏറ്റെടുത്ത് ആരാധകർ

ബാലചന്ദ്ര മേനോന്റെ കുറിപ്പ്

കുഞ്ഞുവാവയുടെ 'അപ്പി' കോരാന്‍ വയ്യാ എന്ന ഒറ്റ മടി കാരണം കല്യാണമേ വേണ്ട എന്ന് കരുതിയ ഞാന്‍ , പെട്ടെന്ന് കണ്ട ഒരു പെണ്ണിനെ ഓടിച്ചിട്ട് കെട്ടിയതിന്റെ ഓര്‍മപ്പെടുത്തലാണ് ഇന്ന്...............
മെയ് 12.......അതുകൊണ്ടു, നിസ്സാരനായ ഞാന്‍ പിന്നീട് ഒരു ഭര്‍ത്താവായി.......
അച്ഛനായി......മരുമകനായി.....അമ്മായിഅച്ഛനായി.......എന്തിന്‌ ? അപ്പൂപ്പനായി....................
വരദക്കും എന്നോടൊപ്പം ഈ വേഷപ്പകര്‍ചകള്‍ ആസ്വദിക്കാനായി എന്നതും ഭാഗ്യം !
ദൈവത്തിനു സ്‍തുതി. എല്ലാ പ്രാര്‍ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി!
കോവിഡിന്റെ ക്രൂരമായ 'മരണ കൊയ്ത്തു' നടന്നു കൊണ്ടിരിക്കുന്ന ഈ വേളയില്‍ ഇതിനപ്പുറം എന്തു പറയാനാണ് ? ഏവര്‍ക്കും സുഖാശംസകള്‍.

Keywords:  News, Kochi, Actor, Director, Kerala, State, Cinema, Entertainment, Viral, Social Media, Film actor Balachandra Menon's note on wedding anniversary: Goes viral.

< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia