സവാളയും ഫ്രിഡ്ജും ബ്ലാക് ഫംഗസിന് കാരണമാണോ? പ്രചരിക്കുന്ന വാർത്തയുടെ പിന്നിലെ സത്യമെന്താണ്: വിദഗ്ധർ പറയുന്നു

 


ന്യൂഡെൽഹി: (www.kvartha.com 31.05.2021) കോവിഡിനൊപ്പം പിന്നാലെ കൂടിയ രോഗമാണ് ബ്ലാക് ഫംഗസ്. കേരളത്തിലും ചിലയിടങ്ങളിൽ ബ്ലാക് ഫംഗസ് റിപോർട് ചെയ്യുന്നുണ്ട്. എന്നാൽ അതിനൊപ്പം തന്നെ വ്യാജവാർത്തകളും പ്രചരിക്കുന്നുണ്ട്. സവാളയും ഫ്രിഡ്ജും കേന്ദ്രീകരിച്ചാണ് കൂടുതൽ വാർത്തകളും വരുന്നത്.

സവാളയും ഫ്രിഡ്ജും ബ്ലാക് ഫംഗസിന് കാരണമെന്ന തരത്തില്‍ ഹിന്ദിയില്‍ എഴുതിയ ഫെയ്‌സ്ബുക് കുറിപ്പ് ഇപ്പോഴും സമൂഹ മാധ്യമങ്ങളില്‍ ഷെയർ ചെയ്യപ്പെടുകയാണ്.

പ്രചരിക്കുന്ന കുറിപ്പ്:

'ആഭ്യന്തര ബ്ലാക് ഫംഗസിനെതിരെ ജാഗ്രത പാലിക്കാം. അടുത്ത തവണ നിങ്ങള്‍ സവാള വാങ്ങുമ്പോള്‍, അതിന്റെ പുറത്തെ കറുത്ത പാളി ശ്രദ്ധിക്കണം. ശരിക്കും, അതാണ് ബ്ലാക് ഫംഗസ്. റഫ്രിജറേറ്ററിനകത്തെ റബറില്‍ കാണുന്ന കറുത്ത ഫിലിമും ബ്ലാക് ഫംഗസിന് കാരണമാകും. ഇത് അവഗണിച്ചാല്‍, ഫ്രിഡ്ജിലും മറ്റും സൂക്ഷിച്ചിരിക്കുന്ന ഭക്ഷണ പദാര്‍ഥങ്ങളിലൂടെ ബ്ലാക് ഫംഗസ് നിങ്ങളുടെ ശരീരത്തിലെത്തും'

എന്നാല്‍ ആരോഗ്യ വിദഗ്ധര്‍ ഇത് തെറ്റാണെന്ന് പറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ്. റഫ്രിജറേറ്റിനുള്ളിലെ തണുത്ത പ്രതലത്തില്‍ ചില ബാക്ടീരിയകളും സൂക്ഷ്മാണുക്കളുമുണ്ടാകും എന്നത് നേര് തന്നെ. എന്നാല്‍ ഇവയ്ക്ക് ബ്ലാക് ഫംഗസുമായി യാതൊരു ബന്ധവുമില്ല. ബ്ലാക് ഫംഗസിന് കാരണമാകുകയും ചെയ്യില്ല. എങ്കിലും ചില രോഗങ്ങള്‍ക്ക് കാരണമായേക്കാം. അതിനാല്‍ ഇത് നീക്കം ചെയ്യുന്നതാണ് ഉത്തമമെന്ന് ന്യൂഡല്‍ഹി ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ ജെനറ്റിക് എന്‍ജിനീയറിങ് ആന്‍ഡ് ബയോടെക്നോളജിയിലെ ശാസ്ത്രജ്ഞനായ നസീം ഗൗര്‍ പറയുന്നു.

സവാളയും ഫ്രിഡ്ജും ബ്ലാക് ഫംഗസിന് കാരണമാണോ? പ്രചരിക്കുന്ന വാർത്തയുടെ പിന്നിലെ സത്യമെന്താണ്: വിദഗ്ധർ പറയുന്നു

മണ്ണിലുണ്ടാകുന്ന ചില ഫംഗസുകള്‍ കാരണമാണ് ഉള്ളിയുടെ പുറമെ കറുത്ത പാളിയുണ്ടാകുന്നത്. അപൂര്‍വ സന്ദര്‍ഭങ്ങളില്‍ ഇത് ചില ഫംഗസ് അണുബാധയ്ക്ക് കാരണമാകും. എന്നാൽ ഇത് ബ്ലാക് ഫംഗസിന് കാരണമാകില്ലെങ്കിലും ഉപയോഗിക്കുന്നതിന് മുമ്പ് സവാള നന്നായി കഴുകണമെന്ന് ശാസ്ത്രജ്ഞനായ ഡോ. ശേഷ് ആര്‍ നവാംഗെ പറഞ്ഞു.

പരിസ്ഥിതിയില്‍ സ്വാഭാവികമായി കാണപ്പെടുന്ന മ്യൂകോമിസൈറ്റുകള്‍ എന്നറിയപ്പെടുന്ന ഒരു കൂട്ടം പൂപ്പലുകളാണ് ബ്ലാക് ഫംഗസിന് കാരണം. പ്രമേഹം, രോഗപ്രതലിരോധ ശേഷി കുറഞ്ഞവര്‍ തുടങ്ങിയവരിലാണ് ഇത് പ്രധാനമായും ബാധിക്കുക. ഇത്തരം വ്യക്തികളുടെ സൈനസുകളില്‍ അല്ലെങ്കില്‍ ശ്വാസകോശത്തില്‍ ഫംഗസ് പ്രവേശിക്കുന്നതുവഴിയാണ് രോഗബാധയുണ്ടാവുന്നത്.

Keywords:  News, New Delhi, National, India, COVID-19, Social Media, Viral, Fact Check, Refrigerators, Onions, Mucormycosis, Fact Check: Fungi inside refrigerators and on onions are not the ones causing mucormycosis.    < !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia